യുവേഫ ഗ്രൂപ്പ് ഘട്ട മത്സരക്രമം ആയി ; ഗ്രൂപ്പ് എഫില്‍ പോരാട്ടം ദുഷ്കരം
2023-24 യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിന്റെ നറുക്കെടുപ്പ് ഇന്നലെ നടന്നു.നാല് പോട്ടുകളില്‍ നിന്നും നാല് ടീം ഉള്‍പ്പടെ എട്ടു ഗ്രൂപ്പുകള്‍ ആണ് എന്നത്തേയും പോലെ ഇത്തവണയും ഉള്ളത്.ഗ്രൂപ്പ് എയിൽ ബയേൺ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വന്നത് ഒരു മികച്ച മത്സരത്തിനു വഴി ഒരുക്കും.ഇതുകൂടാതെ റയല്‍ മാഡ്രിഡ് – നാപോളി ഗ്രൂപ്പ് സി മത്സരവും ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്.

നിലവിലെ മരണ ഗ്രൂപ്പ് എഫ് ആണ്.പിഎസ്ജി,എസി മിലാന്,ഡോര്‍ട്ടുമുണ്ട്,ന്യൂകാസില്‍ യുണൈറ്റഡ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ആര് നോക്കൌട്ട് റൌണ്ടിലേക്ക് കടക്കും ആര് പുറത്ത് പോകും എന്ന് പറയുക വളരെ ദുഷ്കരം.കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് വിജയികള്‍ ആയ സിറ്റി വളരെ എളുപ്പം ഉള്ള ഗ്രൂപ്പില്‍ ആണ് പെട്ടിരിക്കുന്നത്.ആർബി ലീപ്സിഗ്, റെഡ് സ്റ്റാർ ബെൽഗ്രേഡ്, യംഗ് ബോയ്സ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ജിയില്‍ ആണവര്.