യുവേഫ അവാര്‍ഡുകള്‍ പ്രഖ്യാപ്പിച്ചു
2023/24 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് നറുക്കെടുപ്പ് ചടങ്ങിൽ യുവേഫ 2023 ലെ അവാര്‍ഡുകള്‍ പ്രഖ്യാപ്പിച്ചു.2022/23-ൽ പ്രീമിയര്‍ ലീഗില്‍ ഒരു പുതിയ വിപ്ലവം രചിച്ച ഏര്‍ലിങ്ങ് ഹാലണ്ട് ആണ് യുവേഫയുടെ പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.മാഞ്ചസ്റ്റർ സിറ്റിയെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടവും ട്രെബിളും നേടാൻ സഹായിച്ചതും താരത്തിനു അവാര്‍ഡ് ലഭിക്കാന്‍ കാരണം ആയി.
വനിത വിഭാഗത്തില്‍ ബാഴ്സ- സ്പാനിഷ് ഫുട്ബോളര് ആയ ഐറ്റാന ബോണ്‍മതിയാണ് വിജയി.ലോകക്കപ്പ്- യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയത് ആണ് അവര്‍ക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം ആയത്.പ്രസിഡാന്റ്റ് അവാര്‍ഡ് മുന്‍ ജര്‍മനി താരമായ മിറോസ്ലാവ് ക്ലോസെ നേടിയപ്പോള്‍ പെപ്പ് ഗാര്‍ഡിയോള മികച്ച പുരുഷ മാനേജര്‍ക്ക് ഉള്ള അവാര്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ട് വനിത ടീം കോച്ച് സെറീന വീഗ്മാന്‍ ആണ് മികച്ച വനിത കോച്ച്.