മാത്യൂസ് നൂൺസിനായി മാഞ്ചസ്റ്റർ സിറ്റിയും വോൾവ്സും തമ്മില്‍ ധാരണയില്‍ എത്തി
മാത്യൂസ് ന്യൂസിനായി മാഞ്ചസ്റ്റർ സിറ്റി 53 മില്യൺ പൗണ്ടിന്റെ നീക്കത്തിന് അന്തിമരൂപം നൽകി.47.2 മില്യൺ പൗണ്ടിനു താരത്തിനെ വാങ്ങാം എന്ന ഡീല്‍ ഇന്നലെ വൂള്‍വ്സും സിറ്റിയും തമ്മില്‍ എത്തിയിരുന്നു എങ്കിലും ഇന്ന് താരത്തിനു കൂടുതല്‍ പണം അവര്‍ ആവശ്യപ്പെട്ടു.സിറ്റി വൂള്‍വ്സിന്റെ പുതുക്കിയ ഡിമാണ്ട് അംഗീകരിക്കാന്‍ തയ്യാര്‍ ആണ്.

ഇത് കൂടാതെ സിറ്റിയുടെ ബിഡ് സ്വീകരിക്കാന്‍ താരത്തില്‍ നിന്നും വൂല്വ്സിനു സമ്മര്‍ദം ലഭിക്കുന്നുണ്ട്.വെസ്റ്റ് ഹാമിന്റെ ലൂക്കാസ് പാക്വെറ്റയുടെ ഡീല്‍ നടക്കില്ല എന്ന് മനസിലാക്കിയപ്പോള്‍ ആണ് സിറ്റി പോര്‍ച്ചുഗീസ് താരത്തിനു പിന്നില്‍ പോവാന്‍ ഒരുങ്ങിയത്.കഴിഞ്ഞ സീസണിൽ അത്ര നല്ല പ്രകടനം അല്ല താരം പുറത്തു എടുത്തത് എങ്കിലും താരത്തിനെ നല്ല വിലക്ക് വിപണിയില്‍ വില്ക്കാന് കഴിയും എന്ന ഉറപ്പ് വൂള്‍വ്സിന് ലഭിച്ചിരുന്നു.38 മില്യൺ പൗണ്ടിനാണ് താരത്തിനെ സ്പോര്‍ട്ടിങ്ങില്‍ നിന്നും വൂള്‍വ്സ് വാങ്ങിയത്.സ്പോർട്ടിംഗിനൊപ്പം കളിക്കുന്ന സമയത്ത് നൂനസ് ലോകോത്തര താരം ആണ് എന്ന് പെപ്പ് ഗാര്‍ഡിയോള പറഞ്ഞിരുന്നു.