അൻസു ഫാട്ടി ബാഴ്‌സലോണയിൽ നിന്ന് ലോണിൽ ബ്രൈറ്റണിലേക്ക് ചേക്കേറുന്നു
ഈ സമ്മര്‍ വിന്‍ഡോ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ഉള്ളപ്പോള്‍ സ്പെയിൻ ഫോർവേഡ് ആയ അന്‍സു ഫാട്ടി ബ്രൈട്ടണില്‍ പോകാന്‍ ഒരുങ്ങുന്നു.ടോട്ടൻഹാം ബാഴ്‌സയുമായും ചർച്ചകൾ നടത്തിയിരുന്നു.എന്നാല്‍ കളിക്കാന്‍ സമയം വേണമെന്നത് നിര്‍ബന്ധം ആയതിനാല്‍ ബ്രൈട്ടനില്‍ പോകാന്‍ ആണ് താരത്തിനു താല്‍പര്യം.

ഇതിനു മുന്നേ പല ക്ലബുകളും താരത്തിനെ ലോണില്‍ കളിക്കാന്‍ വിളിച്ചു എങ്കിലും ബാഴ്സ വിട്ടു പോകാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.ബാർസ, ഏജന്റ്, ജോർജ്ജ് മെൻഡസ്, പിതാവ് ബോറി എന്നിവര്‍ എല്ലാവരും ബാഴ്സ ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ താരത്തിനോട് ആവശ്യപ്പെട്ടിരുന്നു.നിലവിലെ പ്രീമിയര്‍ ലീഗിലെ മികച്ച മാനേജര്‍ ആയ റോബർട്ടോ ഡി സെർബിയുടെ കീഴില്‍ കളിച്ച് നഷ്ട്ടപ്പെട്ട ഫോം വീണ്ടെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് സ്പാനിഷ് സ്ട്രൈക്കര്‍.