ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈൻ ചെയ്യാൻ ആസ്റ്റൺ വില്ല
ഈ വേനൽക്കാല വിന്‍ഡോ അടക്കാന്‍ ഇരിക്കെ ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈന്‍ ചെയ്യാനുള്ള അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. ലെങ്‌ലെറ്റ് കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ ലോണിനായി ചെലവഴിച്ചു, അവിടെ അദ്ദേഹം 35 മത്സരങ്ങൾ കളിച്ചു. എന്നിട്ടും താരത്തിനെ നിലനിര്‍ത്താന്‍ അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.

സെവിയ്യ , ഒളിമ്പിക് ലിയോൺ, റിയൽ ബെറ്റിസ് എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു.എന്നാല്‍ ഇന്നലെ വന്ന റിപ്പോര്‍ടുകള്‍ പ്രകാരം ആസ്ട്ടന്‍ വില്ല ബാഴ്സയുമായും താരവുമായും നടത്തിയ ചര്‍ച്ച വന്‍ വിജയം ആയിരുന്നു.ഈ സീസണിൽ പ്രതിവർഷം 15 മില്യൺ യൂറോ ശമ്പളം താരത്തിനു ലഭിക്കും.ആസ്റ്റൺ വില്ല അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ എത്ര ശതമാനം നല്‍കും എന്നത് വ്യക്തം അല്ല.താരം ഇന്ന് തന്‍റെ മെഡിക്കല്‍ പൂര്‍ത്തിയാക്കും.