യുണൈറ്റഡ് ടീമില്‍ പരിക്കുകള്‍ കുമിഞ്ഞു കൂടുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആഴ്‌സണലിലേക്കുള്ള പ്രീമിയർ ലീഗ് മത്സരത്തിനു മുന്നോടിയായി പരിക്കുകളുടെ തലവേദന.എറിക് ടെൻ ഹാഗിന്റെ ടീം അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിനു തയ്യാര്‍ എടുക്കുമ്പോള്‍ ലൂക്ക് ഷാ,മേസൺ മൗണ്ട് എന്നിവരുടെ സേവനം യുണൈറ്റഡിന് ലഭിക്കില്ല.
ഇത് കൂടാതെ പുറം വേദന മൂലം റാസ്മസ് ഹോജ്‌ലണ്ടും വിശ്രമത്തില്‍ ആണ്.ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്രഞ്ച് താരമായ റാഫേല്‍ വരാനെക്കും പരിക്ക് പറ്റിയിരിക്കുന്നു. നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ നടന്ന മത്സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.2021-ൽ ഓൾഡ് ട്രാഫോർഡിലേക്ക് മാറിയതിനുശേഷം താരത്തിനു നിരവധി പരിക്കുകൾ ലഭിച്ചിട്ടുണ്ട്.ഫെബ്രുവരിയിൽ ഫ്രാൻസ് ടീമില്‍ നിന്ന് വിരമിച്ചത് തന്നെ ക്ലബ് കരിയറില്‍ താരത്തിനു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ്.റിപ്പോര്‍ട്ട് പ്രകാരം താരം ഏകദേശം 6 ആഴ്ച്ചയോളം പുറത്ത് ഇരിക്കും.