EPL 2022 European Football Foot Ball International Football Top News transfer news

ഈഎഫ്എല്‍ കപ്പ്‌ ; ലീഗ് ടു ടീമായ എഎഫ്‌സി വിംബിൾഡണിനെ നേരിടാന്‍ ചെല്‍സി

August 30, 2023

ഈഎഫ്എല്‍ കപ്പ്‌ ; ലീഗ് ടു ടീമായ എഎഫ്‌സി വിംബിൾഡണിനെ നേരിടാന്‍ ചെല്‍സി

ഇഎഫ്‌എൽ കപ്പില്‍ നിന്ന് ലീഗ് ടു ടീമായ എഎഫ്‌സി വിംബിൾഡണിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തില്‍ ആണ് ചെല്‍സി.ബ്ലൂസ് നോക്കൗട്ട് ടൂർണമെന്റില്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കവൻട്രി സിറ്റിയെ റൗണ്ട് ഒന്നിൽ നിന്ന് ഒഴിവാക്കി കൊണ്ടാണ് എഎഫ്‌സി വിംബിൾഡണ്‍ ഈ റൗണ്ടില്‍ എത്തിയത്.

Chelsea head coach Mauricio Pochettino during Premier League fixture against Luton Town on August 25, 2023.

 

യൂറോപ്പ്യന്‍ ടൂര്‍ണമേന്ടുകളില്‍ കളിക്കുന്ന ടീം എല്ലാം വരുന്നത് മൂന്നാം റൗണ്ടില്‍ ആണ്.കഴിഞ്ഞ സീസണില്‍ പന്ത്രണ്ടാം സ്ഥാനത് ഫിനിഷ് ചെയ്ത ചെല്‍സി ഈ സീസണില്‍ മികച്ച തിരിച്ചുവരവിനുള്ള തയ്യാറെടുപ്പില്‍ ആണ്.കഴിഞ്ഞ ആഴ്ച്ച ലൂട്ടോന്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ചെല്‍സി ലീഗില്‍ ആദ്യ ജയം നേടിയിരുന്നു. 2014-15 സീസണില്‍ ആണ് അവസാനമായി ചെല്‍സി ഈഎഫ്എല്‍ ട്രോഫി നേടിയത്.ചാമ്പ്യന്‍സ് ലീഗ് കളിക്കാത്ത ചെല്‍സിക്ക് ഇത്തവണ ഈ ടൂര്‍ണമെന്റ് നേടുന്നതിനു വേണ്ടി കാര്യമായി പ്രയത്നിക്കാന്‍ കഴിയും.അതിനുവേണ്ട പ്രതിഭയുള്ള താരങ്ങള്‍ അവര്‍ക്ക് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേകാലിന് ആണ് മത്സരം.

Leave a comment