” പറ്റാവുന്ന എല്ലാ ട്രോഫികളും ബംഗളൂരു എഫ്‌സിക്ക് വേണ്ടി നേടണം ” – കെസിയ വീൻഡോർപ്
പുതിയ ബംഗളൂരു എഫ്‌സി വിദേശതാരം കെസിയ വീൻഡോർപ് തന്‍റെ പുതിയ ടീമിന് വേണ്ടി ട്രോഫികള്‍ നേടുകയാണ് തന്‍റെ ലക്‌ഷ്യം എന്ന് വെളിപ്പെടുത്തി.ഒരു സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും പ്രവർത്തിക്കാൻ കഴിയുന്ന താരത്തിന്‍റെ സേവനം നിലവില്‍ ബംഗളൂരു എഫ്സിക്ക് വളരെ അധികം ആവശ്യമാണ്.ബ്രൂണോ റാമിറസിന്റെ വിടവാങ്ങലിന് ശേഷം ടീമിന് വളരെ അധികം നഷ്ടമായതും ആ റോളില്‍ കളിക്കുന്ന ഒരു താരത്തിനെ ആണ്.
“ഇന്ത്യൻ ലീഗുകളെക്കുറിച്ച് എനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. എന്നാൽ പരിശീലകരുമായി സംസാരിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയപ്പോൾ, അത് എത്രത്തോളം പ്രൊഫഷണലാണെന്ന് ഞാൻ അറിഞ്ഞു.അപ്പോള്‍ മുതല്‍ ഞാന്‍ ആവേശത്തില്‍ ആണ്.കഴിഞ്ഞ വർഷം ക്ലബ് മൂന്ന് ഫൈനലുകൾ ഞങ്ങള്‍ കളിച്ചു എങ്കിലും ഒരു വട്ടം മാത്രമാണ് ട്രോഫി നേടാന്‍ കഴിഞ്ഞത്.ഇനി അതുപോലുള്ള പ്രധാന മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്.അതിനു തയ്യാറായി എന്നും ഞാന്‍ കരുതുന്നു.” താരം മാധ്യമങ്ങളോട് പറഞ്ഞു.