മാധ്യമങ്ങള്‍ക്ക് മുന്നില്‍ തട്ടികയറി ന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്
ഇന്ത്യന്‍ ടീമില്‍ ലോകക്കപ്പിനു മുന്നോടിയായി വല്ലാതെ പരീക്ഷണം നടത്തുന്നു എന്ന മാധ്യമങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്.ഏഷ്യാ കപ്പിന് മുന്നോടിയായി പുറപ്പെടുന്നതിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ സിലക്റ്റര്‍മാരുടെ തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചത്.

“ഒരു പതിനെട്ടു മാസം മുന്നേ നിങ്ങള്‍ എന്നോട് മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ ആരൊക്കെ ആണ് എന്ന് ചോദിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് ഉള്ള മറുപടി ഞാന്‍ തന്നേനെ.ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്- ഇവര്‍ ആയിരുന്നു ഞങ്ങളുടെ പ്ലാന്‍ അനുസരിച്ച് നാല് , അഞ്ചു നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ അനുയോജ്യര്‍.എന്നാല്‍ മോശം കാര്യങ്ങള്‍ എപ്പോള്‍ സംഭവിക്കും എന്ന് നമുക്ക് അറിയല്ലലോ.ഈ പറഞ്ഞ മൂന്നു താരങ്ങളും സാരമായ പരിക്ക് ബാധിച്ച് വിശ്രമത്തില്‍ ആണ്.ഇപ്പോള്‍ ടീം സിലക്റ്റര്‍മാര്‍ക്ക് പരീക്ഷണം നടത്താതെ മാര്‍ഗം ഇല്ല.ബിസിസിഐ ആവശ്യം ഇല്ലാതെ ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന് മാധ്യമങ്ങള്‍ പറയുന്നത് തെറ്റ് ആണ്.ഇപ്പോള്‍ അല്ലാതെ വേറെ എപ്പോള്‍ ആണ് ആവശ്യം.മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ പലപ്പോഴും ഇത് വളരെ നല്ല രീതിയില്‍ സഹായിക്കുന്നു ” രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.