പിയറി-എമൈൽ ഹോജ്ബ്ജെർഗിനെ സൈന്‍ ചെയ്യാനുള്ള അവസരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്
മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടൻഹാം ഹോട്‌സ്‌പർ മിഡ്‌ഫീൽഡർ പിയറി-എമിലി ഹോജ്ബ്‌ജെർഗിനെ സൈന്‍ ചെയ്യാന്‍ ഒരവസരം ലഭിച്ചിരിക്കുന്നു.2020-ൽ സതാംപ്ടണിൽ നിന്ന് സ്പർസിൽ ചേർന്ന ഹോജ്ബ്ജെർഗ് ഈ സമ്മറില്‍ ടീം വിടാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തിനു വളരെ അടുത്ത് എത്തിയിരുന്നു.

എന്നാല്‍ താരത്തിന്‍റെ വ്യക്തിഗത നിബന്ധനകള്‍ എല്ലാം അംഗീകരിക്കുന്നതില്‍ സ്പാനിഷ് ക്ലബ് വിജയിച്ചില്ല.താരത്തിനു വേണ്ടി അവര്‍ 30 മില്യണ്‍ യൂറോ നല്‍കാന്‍ തയ്യാര്‍ ആയിരുന്നു. ഇത് കൂടാതെ താരത്തിനെ സൈന്‍ ചെയ്യാന്‍ ഒരു സൗദി ക്ലബും മുന്നോട്ട് വന്നിരുന്നു.45 മില്യൺ പൗണ്ട് താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ് അടക്കാന്‍ സൗദി ക്ലബ് തയ്യാര്‍ ആയിരുന്നു.ഈ ഓഫറും താരം സ്വീകരിച്ചിരുന്നില്ല.എറിക് ടെൻ ഹാഗ് മുമ്പ് 2013 ൽ ബയേൺ മ്യൂണിക്കിന്റെ റിസർവ് സൈഡിന്റെ മാനേജരായിരുന്ന സമയത്ത് ഹോജ്ബ്ജെർഗിനൊപ്പം പ്രവർത്തിച്ചിരുന്നു. അതിനാല്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള അവസരം ടെന്‍ ഹാഗ് നിരസിക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.