കുക്കുറെല്ലയെ ലോണില്‍ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഫാബ്രിസിയോ റൊമാനോ നല്കിയ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡ്, മാർക്ക് കുക്കുറെല്ലയെ ലോണില്‍ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ ആരായുന്നുണ്ട്.ലൂക്ക് ഷായ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് റെഡ് ഡെവിൾസ് അവരുടെ ലെഫ്റ്റ് ബാക്ക് ഓപ്ഷനുകൾ ശക്തിപ്പെടുത്താനുള്ള തിടുക്കത്തില്‍ ആണ്.ലുക്ക് ഷാക്ക് മാസങ്ങളോളം ചിലപ്പോള്‍ കളിക്കാന്‍ കഴിഞ്ഞില്ല എന്ന് വരും.

ബ്രാൻഡൻ വില്യംസിനെ ഇപ്സ്വിച്ച് ടൗണിലേക്ക് ലോണിൽ അയക്കുകയും ടൈറൽ മലേഷ്യയുടെ പരിക്കും കൂടി ആയതോടെ എറിക്ക് ടെൻ ഹാഗിന് ലെഫ്റ്റ് ബാക്ക് ഓപ്ഷനുകളില്‍ വലിയ ക്ഷാമത്തിനു ഇടയാക്കി.കഴിഞ്ഞ വേനൽക്കാലത്ത് ബ്രൈറ്റണിൽ നിന്ന് 62 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ ശേഷം താരത്തിനു ചെൽസിയിൽ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടില്ല.ബ്ലൂസ് മാനേജർ മൗറീഷ്യോ പോച്ചെറ്റിനോ സ്പാനിഷ് താരത്തിനു പകരം ബെന്‍ ചിൽവെല്ലിനെ ആണ് ഇപ്പോള്‍ കളിപ്പിക്കുന്നത്.