സെർബിയൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ചെല്‍സി
എംഎൽഎസ് ക്ലബ്ബായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിൽ നിന്ന് സെർബിയൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനെ ചെൽസി സൈനിംഗ് പൂർത്തിയാക്കിയതായി ടീമുകൾ ശനിയാഴ്ച പ്രഖ്യാപിച്ചു.പ്രാരംഭ അഡ്വാന്‍സ് ആയി 12.5 മില്യൺ പൗണ്ടും ആഡ്-ഓണുകളിൽ 1.5 മില്യൺ പൗണ്ടും സഹിതം 14 മില്യൺ പൗണ്ട് ആണ് താരത്തിന്റെ ട്രാന്‍സ്ഫര്‍ ഫീസ്.

ലോണിൽ സ്പാനിഷ് കീപ്പർ കെപ അരിസാബലാഗ റയൽ മാഡ്രിഡിലേക്ക് പോയതിനെ തുടര്‍ന്ന് ആണ് 23 കാരനായ പെട്രോവിച്ചിനെ ചെലിസ് ഇപ്പോള്‍ സൈന്‍ ചെയ്തിരിക്കുന്നത്.എഡ്വാർഡ് മെൻഡിയെ സൗദി ക്ലബ് അൽ അഹ്ലി സൈന്‍ ചെയ്യുകയും യുവ യു.എസ് സ്റ്റോപ്പർ ഗബ്രിയേൽ സ്ലോനിനയെ ബെൽജിയൻ ടീമായ കെ.എ.എസ് യൂപ്പന് വായ്പ നൽകുക ചെയ്തതോടെ ബാക്കപ്പ് ഗോള്‍ കീപ്പര്‍ ഇല്ലാത്ത അവസ്ഥയായി ചെല്‍സിക്ക്.ഇനി മുതല്‍ താരം ചെല്‍സിയുടെ ഒന്നാം നമ്പര്‍ സ്ഥാനത്തിനായി റോബർട്ട് സാഞ്ചസിനെതിരെ ജോർജെ പെട്രോവിച്ച് മത്സരിക്കും.