എംബാപ്പേ ഷോയില്‍ പിഎസ്ജി !!!!
പാരീസ് സെന്റ് ജെർമെയ്നിനു വേണ്ടി മാർക്കോ അസെൻസിയോ തന്റെ ആദ്യ ഗോൾ നേടി.ഇന്നലെ പാർക് ഡെസ് പ്രിൻസസിൽ നടന്ന പോരാട്ടത്തിൽ ലെൻസിനെതിരെ 3-1 നു പിഎസ്ജി തങ്ങളുടെ ആദ്യ ജയം നേടി.കൈലിയന്‍ എംബാപ്പേ നേടിയ ഡബിള്‍ ഗോളിലാണ് പിഎസ്ജി വിജയം ഉറപ്പിച്ചത്.

ആദ്യ പകുതി തീരാന്‍ ഇരിക്കെ ആയിരുന്നു അസന്‍സിയോ പിഎസ്ജിക്ക് വേണ്ടി ലീഡ് നേടിയത്. പിഎസ്ജി തങ്ങളുടെ ആദ്യ ജയം നേടി എങ്കിലും പിച്ചില്‍ താരങ്ങള്‍ തമ്മില്‍ പല ആശയകുഴപ്പങ്ങളും ഉണ്ട്.എംബാപ്പെയുടെ ഡബിള്‍ ഗോളില്‍ ആണ് തല്ക്കാലം പിഎസ്ജി രക്ഷപ്പെട്ടത്.കളിയിലെ അവസാന കിക്കിലൂടെ മോർഗൻ ഗ്വിലാവോഗി പിഎസ്ജി വല ഭേധിച്ചപ്പോള് ലെൻസ് തങ്ങളുടെ ആശ്വാസ ഗോൾ നേടി.അഞ്ച് പോയിന്റോടെ പിഎസ്ജി നാലാം സ്ഥാനത്തും മൂന്നു മത്സരങ്ങളില്‍ നിന്നും വെറും ഒരു പോയിന്റുമായി ലീഗില്‍ ലെന്‍സ് പതിനഞ്ചാം സ്ഥാനത്താണ്.