ജിറൂഡ് ഡബിളില്‍ രണ്ടാം ജയം നേടി എസി മിലാന്‍
ഇന്നലെ നടന്ന മത്സരത്തിലും ജയം നേടി ആറു പോയിന്‍റോടെ എസി മിലാന്‍ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് എത്തി.ടോറിനോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് മിലാന്‍ പരാജയപ്പെടുത്തിയത്.കഴിഞ്ഞ വാരാന്ത്യത്തിൽ എസി മിലാനു വേണ്ടി ഗോൾ സ്കോറിങ് അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇന്നലെ നടന്ന മത്സരത്തിലും മിലാന് ലീഡ് നേടാന്‍ സഹായിച്ചത് അമേരിക്കന്‍ താരമായ പുലിസിച്ച് ആണ്.

കഴിഞ്ഞ വട്ടം ബോലോഗ്നക്കെതിരെ ഗോള്‍ കണ്ടെത്തിയ ജിറൂഡും ഇന്നലെ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.രണ്ട് പെനാൽറ്റികൾ ഗോളാക്കി ഒലിവര്‍ സീരി എയില്‍ തന്‍റെ ഗോള്‍ നേട്ടം മൂന്നാക്കി മാറ്റി.ആദ്യ പകുതി അവസാനിക്കാന്‍ ഇരിക്കെ വിങ്ങ് ബാക്ക് ആയ തിയോ ഹെർണാണ്ടസിനും ഗോള്‍ നേടാന്‍ സാധിച്ചു.ഇന്നലത്തെ മത്സരത്തില്‍ ലോഫ്റ്റസ്-ചീക്കിന് പകരക്കാരനായി ഇറങ്ങിയപ്പോൾ പുലിസിച്ചിന്റെ യുഎസ് സഹതാരം യൂനുസ് മൂസ തന്‍റെ മിലാന്‍ ടീമിന് വേണ്ടിയുള്ള അരങ്ങേറ്റം കുറിച്ചു.