” ഓസീസിന് മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനും ശാരശരി ടീമുകള്‍ മാത്രം “
ഏഷ്യാ കപ്പ് 2023 ഓഗസ്റ്റ് 30 നു ലോകക്കപ്പ് ആരംഭിക്കും.ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സെപ്തംബർ രണ്ടിന് കാൻഡിയില്‍ വെച്ച് ഏറ്റുമുട്ടും.വലിയൊരു തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് പാക്ക് ടീമിന്‍റെ വരവ് എങ്കില്‍ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം തങ്ങളുടെ നാട്ടില്‍ നടക്കുന്ന കപ്പ് നേടുക എന്നതാണ് ഇന്ത്യന്‍ ടീമിന്‍റെ സ്വപ്നം.എന്നാല്‍ ഇരു ടീമുകളും വളരെ ശാരാശരിയില്‍ മാത്രമാണ് കളിക്കുന്നത് എന്ന് മുന്‍ പാക്ക് ക്യാപ്റ്റന്‍ ആയ സല്‍മാന്‍ ബട്ട് വെളിപ്പെടുത്തി.

” ഒരു മികച്ച പ്രൊഫഷണല്‍ ക്രിക്കറ്റ് ടീം എങ്ങനെ ആകണം എന്നതിന് ഉത്തമ ഉദാഹരണം ആണ് പണ്ടത്തെ ഓസീസ് ടീം.നിലവില്‍ ലോകക്കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഇന്ത്യ ,പാക്ക് ടീമുകള്‍ കങ്കാരുപ്പടയുടെ മുന്നില്‍ അടി പതറാന്‍ സാധ്യതയുണ്ട്.പണ്ടത്തെ ഓസീസ് ടീമിന്‍റെ അത്രക്ക് ഇപ്പോഴത്തെ ടീം ഇല്ല എങ്കിലും ഏതു പ്രതികൂല സാഹചര്യങ്ങളിലും കളിച്ച് ജയിക്കാന്‍ ഉള്ള കഴിവ് ഉള്ളത് അവര്‍ക്ക് മാത്രമാണ്.ഓസീസ് ടീം സ്വപ്നതുല്യമാണ്. ” സല്‍മാന്‍ ബട്ട്