ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭിച്ച് തുടങ്ങും
ഒക്‌ടോബർ 5 നും നവംബർ 19 നും ഇടയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി ലോകമെമ്പാടുമുള്ള ആരാധകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഐസിസി. ലോകക്കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഇന്ന് മുതല്‍ പൊതുവിൽപ്പനയ്‌ക്കെത്തും.ഇന്ന് ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടര മണി മുതല്‍ ടിക്കറ്റ് വാങ്ങാന്‍ ലഭിക്കും.

ഇന്ത്യ കളിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് ലഭിക്കില്ല.ടിക്കറ്റുകളുടെ ആവശ്യം നിയന്ത്രിക്കുന്നതിനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ കാണാൻ കഴിയുന്നത്ര ആരാധകർക്ക് മികച്ച അവസരം നൽകുന്നതിനും ഇന്ത്യന്‍ ടീം പങ്കെടുക്കാത്ത സന്നാഹ മത്സരങ്ങളും ലോകക്കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ മാത്രമേ ഇന്ന് ലഭിക്കുകയുള്ളൂ.ഘട്ടം ഘട്ടമായാണ് ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ നല്‍കി വരാന്‍ ബിസിസിഐ ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.: ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യന്‍ ടീമിന്‍റെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഓഗസ്റ്റ് 30 മുതൽ ലഭിക്കും.