നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് ലോണ്‍ ; ആൻഡ്രേ സാന്റോസ് മെഡിക്കല്‍ നാളെ പൂര്‍ത്തിയാക്കും
ദ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആൻഡ്രി സാന്റോസ് നാളെ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തും. അത് പൂർത്തിയായ ശേഷം സ്ഥിരമായ ഡീലുകളില്ലാതെ താരത്തിനെ ഒരു സീസണ്‍ നീളുന്ന ലോണ്‍ ഡീലില്‍ ഫോറസ്റ്റ് സൈന്‍ ചെയ്യും.
ഈ വർഷം ജനുവരിയിൽ വാസ്കോഡ ഗാമ എന്ന ബ്രസീലിയന്‍ ക്ലബില്‍ നിന്നാണ് താരത്തിനെ ചെല്‍സി വാങ്ങിയത്.19 കാരനായ മിഡ്ഫീൽഡര്‍ കഴിഞ്ഞ വിന്‍റര്‍ സീസണ്‍ പൂര്‍ത്തിയാവും വരെ അവിടെ തുടര്‍ന്നു.ഈ സീസണില്‍ താരം ചെല്‍സിയിലെക്ക് വന്നതോടെ ആദ്യ ഇലവനില്‍ പോയി സ്ക്വാഡില്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല.അതിനാല്‍ താരത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി മറ്റു ക്ലബുകളിലെക്ക് ലോണില്‍ അയക്കാന്‍ ആയിരുന്നു മാനെജ്മെന്റ് തീരുമാനം.പല ക്ലബുകളും മുന്നോട്ട് വന്നു എങ്കിലും പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഒരു ക്ലബിന് തന്നെ താരത്തിനെ നലകണം എന്ന വാശി ബ്ലൂസിനു ഉണ്ടായിരുന്നു.