ചെൽസി ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് പരിക്ക് ; ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ല
ചെൽസി ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് പരിശീലന പരിക്ക് പറ്റിയതിനാൽ ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതുതായി പ്രമോട്ടുചെയ്‌ത ലൂട്ടൺ ടൗണിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല.ഈ സീസണിൽ പരിക്കുമൂലം പുറത്താകുന്ന ഒമ്പതാമത്തെ ഫസ്റ്റ് ടീം കളിക്കാരനായി മുദ്രിക് മാറിയതോടെ പോംവഴി ലഭിക്കാതെ ചെൽസി കുഴഞ്ഞിരിക്കുകയാണ്.

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ്, ബെനോയിറ്റ് ബദിയാഷിൽ, മാർക്കസ് ബെറ്റിനെല്ലി, അർമാൻഡോ ബ്രോജ, ട്രെവോ ചലോബ, കാർണി ചുക്വുമെക്ക, വെസ്ലി ഫൊഫാന, ക്രിസ്റ്റഫർ എൻകുങ്കു എന്നിവര്‍ എല്ലാം പരിക്ക് മൂലം വിശ്രമത്തില്‍ ആണ്.”ഇതൊരു ചെറിയ പ്രശനം മാത്രം ആണ്.അദ്ദേഹം കുറച്ച് ദിവസം വിശ്രമത്തില്‍ ആയിരിക്കും.അത്രയേ ഉള്ളൂ.വെസ്റ്റ് ഹാമിനെതിരെ അദ്ദേഹം 45 മിനിറ്റ് മാത്രം കളിച്ച സാഹചര്യത്തിൽ ഞങ്ങൾ നിരാശരാണ്. ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷയുള്ള ഒരു കളിക്കാരനാണ് അദ്ദേഹം.ഉടന്‍ തന്നെ അദ്ദേഹം തിരിച്ചുവരും.”പോച്ചെറ്റിനോ ഇന്നലെ നല്‍കിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.