കരിം ബെൻസെയെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ടു മാനേജര്‍ ; ഫ്രഞ്ച് താരത്തിനു മേലുള്ള സമ്മര്‍ദം ശക്തം
കരിം ബെൻസെമ തനിക്ക് യോജിച്ച രീതിയില്‍ അല്ല കളിക്കുന്നതും എന്നും അതിനാല്‍ താരത്തിനെ ടീമില്‍ നിന്നും പറഞ്ഞുവിടാന്‍ നൂനോ എസ്പിരിറ്റോ സാന്റോ അൽ-ഇത്തിഹാദ് ബോർഡിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.14 വർഷത്തെ കാലാവധി അവസാനിപ്പിച്ച് ജൂണിൽ ബെൻസെമ റയൽ മാഡ്രിഡിൽ നിന്ന് വിടവാങ്ങിയത് വളരെ സ്റ്റൈലോടെ ആയിരുന്നു.എന്തെന്നാല്‍ ആ സീസണില്‍ ബാലോന്‍ ഡി ഓര്‍ ലഭിച്ചത് അദ്ദേഹത്തിന് ആയിരുന്നു.

ഈ സീസണിൽ അൽ-ഇത്തിഹാദിന് വേണ്ടി ബെൻസെമ രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്, അദ്ദേഹം ഗോള്‍ നേടിയില്ല എങ്കിലും ഒരു അസിസ്റ്റ് സംഭാവന ചെയ്തിട്ടുണ്ട്.മുൻ ടോട്ടൻഹാം ഹോട്‌സ്‌പര്‍ മാനേജര്‍ കരിം ബെന്‍സെമയെ സൈന്‍ ചെയ്യാന്‍ പറഞ്ഞിട്രുന്നില്ല എന്നതും ഇന്നലെ വാര്‍ത്തയായി വന്നിരുന്നു.അതേസമയം,അൽ-ഇത്തിഹാദിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബെൻസെമ ആഗ്രഹം പ്രകടിപ്പിച്ചു എങ്കിലും പോർച്ചുഗീസ് കോച്ച് ആ ആവശ്യം നിരസിച്ചു എന്ന് റിപ്പോര്‍ട്ട് ഗോള്‍ പുറത്തു വിട്ടിരുന്നു.