സലയെ നഷ്ട്ടപ്പെടുമോ ലിവര്‍പൂളിനു ?
ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാ സൗദി അറേബ്യൻ ക്ലബ് അൽ-ഇത്തിഹാദിലേക്ക് മാറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ അൽ-ഇത്തിഹാദിൽ നിന്ന് ഒരു കരാറും സ്വീകരിച്ചിട്ടില്ല.നിലവിൽ, ലിവർപൂളിലെ സലായ്ക്ക് ആഴ്ചയിൽ £350,000 ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ സൗദി ക്ലബ് ഇയാളുടെ നിലവിലെ വേതനത്തേക്കാൾ വളരെ അധികം വാഗ്ദാനം ചെയ്യാൻ ഒരുങ്ങുകയാണ്.

റിപ്പോര്‍ട്ട് പ്രകാരം സലക്ക് സാലറിയായി 200 മില്യണ്‍ യൂറോയാണ് സൗദി ക്ലബ് ഓഫര്‍ ചെയ്തിരിക്കുന്നത്.താരത്തിനെ വില്‍ക്കാന്‍ ഒരുങ്ങുകയാണ് എങ്കില്‍ ലിവര്‍പൂളിനു ഏകദേശം 100 മില്യണ്‍ യൂറോ ട്രാന്‍സ്ഫര്‍ ഫീസായി നല്‍കാനും അവര്‍ തയ്യാര്‍ ആണ്.എന്നാല്‍ സലയെ വില്‍ക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശം ഇല്ല എന്നായിരുന്നു ലിവര്‍പൂളിന്റെ മറുപടി.എന്നാല്‍ അത് ഇന്നലത്തെ റിപ്പോര്‍ട്ട് ആണ്.ഇന്ന് ലിവര്‍പൂളിനു മുന്നില്‍ കൂടുതല്‍ ഓഫര്‍ വെക്കാന്‍ സൗദി ക്ലബ് ഒരുക്കമാണ്.സലയെ തങ്ങളുടെ മാര്‍ക്ക്വീ സൈനിങ്ങ് ആക്കാന്‍ ആണ് അൽ-ഇത്തിഹാദിന്‍റെ ലക്ഷ്യം.