മൂന്നാം തുടര്‍ വിജയം നേടാന്‍ ലക്ഷ്യമിട്ട് മൊണാക്കോ
നാന്റസും മൊണാക്കോയും ഇന്ന് ലീഗ് 1 വീക്ക് 2 ലെ ആദ്യ മത്സരത്തില്‍ കളിക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ആതിഥേയർ ആയ നാന്റസ് തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റു.അതേസമയം സന്ദർശകർ തുടർച്ചയായി വിജയങ്ങൾ നേടിയ ശേഷം പട്ടികയിൽ ഒന്നാം സ്ഥാനത് ആണ്.
( മൊണാക്കോ കോച്ച് അഡി ഹട്ടര്‍ )
ഇന്നത്തെ മത്സരത്തില്‍ ഒരു പോയിന്റ് പോലും നേടാന്‍ നാന്‍റ്റസിനു കഴിഞ്ഞില്ല എങ്കില്‍ അടുത്ത ആഴ്ച്ച വരെ റിലഗേഷന്‍ സോണില്‍ ആയിരിക്കും അവരുടെ സ്ഥാനം.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ പ്രതിരോധത്തില്‍ ഊന്നി കളിച്ച് എങ്കിലും സമനില നേടാന്‍ അവര്‍ ശ്രമിക്കും.ക്ലെർമോണ്ട്, സ്ട്രാസ്ബർഗ് എന്നീ ടീമുകള്‍ക്കെതിരെ വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടാന്‍ മൊണാക്കോക്ക് സാധിച്ചതോടെ വലിയ ആത്മവിശ്വാസത്തില്‍ ആണ് താരങ്ങളും കോച്ച് ആയ അഡി ഹട്ടറും.ഇന്നത്തെ മത്സരത്തിലും അതെ ഫോം നിലനിര്‍ത്താന്‍ ആകും എന്നാ വിശ്വാസത്തില്‍ ആണ് മൊണാക്കോ ടീം.