കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ആര്‍ബി ലെപ്സിഗ്
ലീഗില്‍ തോല്‍വിയോടെ സീസന് ആരംഭിച്ച ആര്‍ബി ലെപ്സിഗ് ഇന്ന് തങ്ങളുടെ രണ്ടാം ലീഗ് മത്സരത്തില്‍ സ്റ്റട്ട്ഗാർട്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ആണ് മത്സരം.അതേസമയം, സ്റ്റട്ട്ഗാർട്ട് വിഎഫ്എല്‍ ബൊച്ചുമിനെതിരെ എതിരില്ലാത്ത അഞ്ചു ഗോള്‍ നേടിയതിന്റെ ആനന്തത്തില്‍ ആണ്.വലിയ മാര്‍ജിനില്‍ ജയം നേടിയ അവര്‍ ലീഗില്‍ ഒന്നാം സ്ഥാനത് ആണ്.
ഡിഎഫ്എൽ-സൂപ്പർകപ്പിൽ ബയേൺ മ്യൂണിക്കിനെ 3-0ന് തോൽപ്പിച്ചപ്പോൾ ലെപ്സിഗ് ഈ സീസണില്‍ ബുണ്ടസ്ലിഗയില് ഒരു പുതിയ കോളിളക്കം സൃഷ്ട്ടിക്കും എന്ന് പലരും പറഞ്ഞു.എന്നാല്‍ അതെല്ലാം തെറ്റിച്ച് കൊണ്ട് ലെപ്സിഗ് ബയര്‍ ലെവര്‍കുസനോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി നേരിട്ടിരുന്നു.ആ തോല്‍വിയില്‍ നിന്ന് കരകയാനുള്ള ലക്ഷ്യത്തില്‍ ആണ് ലെപ്സിഗ്.തങ്ങളുടെ കാണികളുടെ മുന്നില്‍ കളിക്കുമ്പോള്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് അവര്‍ക്ക് ഉണ്ട്.അതിനാല്‍ സ്ടുട്ട്ഗാര്ട്ടിന്റെ ഫോമിനെ വകവെക്കാതെ തന്നെ മുന്നേറാനുള്ള ഇന്ധനം അവര്‍ക്കുണ്ട്.