സെൽറ്റ വിഗോ മിഡ്ഫീൽഡർ ഗബ്രി വീഗയെ സ്വന്തമാക്കാനുള്ള മത്സരത്തിൽ അൽ-അഹ്ലി വിജയിച്ചു
സെൽറ്റ വിഗോ മിഡ്ഫീൽഡർ ഗാബ്രി വീഗ അൽ-അഹ്‌ലിക്കായി സൈൻ പോകുന്നു.2022-23 സീസണില്‍ താരം വളരെ മികച്ച ഫോമില്‍ ആണ് പന്ത് തട്ടിയത്.36 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും നാല് അസിസ്റ്റുകളും താരം സെൽറ്റ വിഗോക്ക് നേടി കൊടുത്തു.ഇത് മൂലം താരത്തിനെ സ്വന്തമാക്കാന്‍ എല്ലാ ക്ലബുകളും ഒരുപോലെ ആഗ്രഹിച്ചു.

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ന്യൂകാസിൽ യുണൈറ്റഡ് എന്നിങ്ങനെ പല പ്രീമിയര്‍ ലീഗ് ക്ലാബുകളും വിഗോയുടെ അടുത്ത് ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാപോളിയായിരുന്നു താരത്തിനെ സൈന്‍ ചെയ്യുന്നതിന്‍റെ അടുത്ത് വരെ എത്തിയത്.എന്നാല്‍ താരത്തിനു വളരെ നല്ല ഓരോഫറും ഇത് കൂടാതെ വിഗോയുടെ റിലീസ് ക്ലോസും നല്‍കാന്‍ അല്‍ അഹ്ലി തയ്യാര്‍ ആയത് കാര്യങ്ങള്‍ മാറ്റി മറച്ചു.ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, ഡിഫൻഡർമാരായ റോജർ ഇബാനെസ്, മെറിഹ് ഡെമിറൽ, മിഡ്ഫീൽഡർ ഫ്രാങ്ക് കെസി, ആക്രമണകാരികളായ അലൻ സെന്റ് മാക്സിമിൻ, റിയാദ് മഹ്‌റസ്, റോബർട്ടോ ഫിർമിനോ എന്നിവരുടെ സൈനിങ്ങ് പൂര്‍ത്തിയാക്കിയ അഹ്ലിയുടെ സമ്മര്‍ വിന്‍ഡോ വളരെ ഏറെ തിരക്ക് ഉള്ളതായിരുന്നു.