ലിംഗഭേദമില്ലാതെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തുല്യ മാച്ച് ഫീസ് നടപ്പില്ലാക്കും എന്ന് പ്രഖ്യാപിച്ചു
ഐസിസി പുതിയ ചട്ട പ്രകാരം തങ്ങളുടെ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഒരേ മാച്ച് ഫീ ലഭിക്കുമെന്ന് ഉറപ്പാക്കും എന്ന് പരസ്യമായി പ്രഖ്യാപ്പിച്ച പുതിയ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി. ലിംഗഭേദമില്ലാതെ വേതന തുല്യത പ്രഖ്യാപിച്ച രാജ്യങ്ങളായി ഇപ്പോള്‍ ഇന്ത്യക്കും ന്യൂസിലൻഡിനുമോപ്പം സൗത്ത് ആഫ്രിക്കയും ചേരും.

(ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സി.ഇ.ഒ ഫൊലെത്സി മൊസെകി)
2022-ൽ ന്യൂസിലാൻഡിൽ നടന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിലെത്തുകയും പിന്നീട് വർഷമാദ്യം നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിന്റെ ഫൈനലില്‍ എത്തുകയും ചെയ്തതിനു ശേഷം ആണ് വനിത ക്രിക്കറ്റിനു വലിയൊരു പിന്തുണ നല്‍കാന്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് തീരുമാനിച്ചത്.സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീനിയർ ടീം ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.ഈ വർഷം ആദ്യം നടന്ന ടി20 ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാം രാജ്യത്തെ വനിതാ ക്രിക്കറ്റിനെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സിഇഒ ഫൊലെറ്റ്സി മൊസെക്കി പറഞ്ഞു.