സ്റ്റീഫൻ ഫ്ലെമിംഗ്, ജെയിംസ് ഫോസ്റ്റർ, ഇയാൻ ബെൽ എന്നിവർ ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിന്റെ കോച്ചിംഗ് സ്റ്റാഫിൽ ചേരുന്നു
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിംഗിന്റെയും ഇംഗ്ലീഷ് ജോഡികളായ ഇയാൻ ബെല്ലിന്റെയും ജെയിംസ് ഫോസ്റ്ററിന്റെയും സേവനം നേടിയെടുക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് ന്യൂസിലൻഡ് ക്രിക്കറ്റ് ടീം.ഒക്ടോബർ 5 ന് ആരംഭിക്കുന്ന ലോകകപ്പിൽ ടീമിന് മികച്ച ഉപദേശം നല്‍കുന്നതിനു ഫ്ലെമിങ്ങിനെക്കായിലും മികച്ച ഓരോപ്ഷന്‍ കിവി ക്രിക്കറ്റിനു ലഭിക്കില്ല.

ഒരു ദശാബ്ദത്തിലേറെയായി ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരിശീലിപ്പിക്കുന്ന ഫ്ലെമിംഗ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം നേടാന്‍ സഹായിച്ചിട്ടുണ്ട്.ഇന്ത്യന്‍ പിച്ചുകളില്‍ എങ്ങനെ കളിക്കണം എന്നും സ്പിന്‍ ബോളിങ്ങിനെ എങ്ങനെ നേരിടണം എന്നും അദ്ദേഹത്തിന് നന്നായി അറിയാം.മുൻ ഇംഗ്ലണ്ട് ബാറ്റർ ബെൽ ഈ മാസം അവസാനം ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയിൽ അസിസ്റ്റന്റ് കോച്ചായി ബ്ലാക്ക് ക്യാപ്‌സിൽ ചേരും.ലോകകപ്പിന് ശേഷം, ഡിസംബറിൽ നടക്കുന്ന ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡിന്റെ സ്പിൻ പരിശീലകനായി മുൻ പാകിസ്ഥാൻ കോച്ച് സഖ്‌ലെയ്ൻ മുഷ്താഖ് പ്രവർത്തിക്കും എന്ന് കിവി ബോര്‍ഡ് അടുത്ത് അറിയിച്ചിരുന്നു.