ചെൽസി ജോർഡ്ജെ പെട്രോവിച്ചിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു
അമേരിക്കന്‍ ക്ലബ് ആയ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷൻ ഗോൾകീപ്പർ ജോർജെ പെട്രോവിച്ചിനായി 14 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കില്‍ ആണ് ചെല്‍സി.അഡ്വാന്‍സ് ആയി 12.5 മില്യൺ പൗണ്ടും ഇത് കൂടാതെ ആഡ്-ഓണുകളിൽ 1.5 മില്യൺ പൗണ്ടും ചെല്‍സി താരത്തിനു വേണ്ടി സമര്‍പ്പിച്ച ബിഡില്‍ ഉള്‍പ്പെടുന്നുണ്ട്.

എഡ്വാർഡ് മെൻഡി അൽ അഹ്‌ലിയിലേക്ക് പോയതിന് പുറമെ ലോണിൽ റയൽ മാഡ്രിഡിലേക്ക് കെപ അരിസാബലാഗയും പോയതോടെ റോബർട്ട് സാഞ്ചസിന് ബാക്കപ്പ് കീപ്പര്‍ ആയി ആരും തന്നെ ഇല്ല.അതിനാല്‍ ആണ് ഇപ്പോള്‍ സെര്‍ബിയന്‍ താരത്തിനെ ചെല്‍സി വാങ്ങിയിരിക്കുന്നത്.റെവല്യൂഷനു വേണ്ടി 43 മത്സരങ്ങൾ കളിച്ച താരം നിലവിലെ ആഴ്സണല്‍ താരമായ മാറ്റ് ടർണറുടെ ബാക്കപ്പ് ആയിരുന്നു.ചെൽസി കഴിഞ്ഞ വേനൽക്കാലത്ത് ചിക്കാഗോ ഫയറിൽ നിന്ന് അമേരിക്കൻ ഗോൾകീപ്പർ ഗബ്രിയേൽ സ്ലോനിനയെ സൈന്‍ ചെയ്തിരുന്നു എങ്കിലും എന്നാൽ ഈ സീസണിൽ ബെൽജിയൻ പ്രോ ലീഗ് ടീമായ കെഎഎസ് യൂപ്പനിലേക്ക് താരത്തിനെ ലോണില്‍ അയച്ചിരിക്കുകയാണ്.