റെന്നസ് താരം ഡോകുവിനെ സൈൻ ചെയ്യാൻ മാൻ സിറ്റി
വിങ്ങർ ജെറമി ഡോക്കുവിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി റെന്നസുമായി ഒരു കരാർ സമ്മതിച്ചിരിക്കുന്നു.ബെൽജിയം ഫോർവേഡിനായി സിറ്റി 65 മില്യൺ യൂറോ ആണ് സിറ്റി ചിലവഴിക്കാന്‍ പോകുന്നത്.ഈ വേനൽക്കാലത്ത് അൽ അഹ്‌ലിയിലേക്ക് മാറിയ റിയാദ് മഹ്‌റസിന് പകരക്കാരനായാണ് ഡോക്കു വരുന്നത്.
മറ്റെയോ കൊവാസിച്ചിനും ജോസ്‌കോ ഗ്വാർഡിയോളിനും ശേഷം ക്ലബിന്റെ വേനൽക്കാല മൂന്നാം സൈനിംഗ് ആണ് ഡോക്കു.2020 ൽ ആൻഡർലെച്ചിൽ നിന്ന് എത്തിയതിന് ശേഷം റെന്നസിനായി 91 മത്സരങ്ങള്‍ കളിച്ച താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.2022 ലോകകപ്പിനുള്ള ബെല്‍ജിയം ടീമിലും താരം അങ്കം ആയിരുന്നു.ഡോകുവിവിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കിയ ശേഷം കെവിൻ ഡി ബ്രൂയ്‌നയുടെ വിടവില്‍ കളിക്കാന്‍ പോന്ന ഒരു മിഡ്ഫീല്‍ഡറെ കൂടി സൈന്‍ ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് സിറ്റി.