ബെലിംഗ്ഹാം ഷോ ; ലാലിഗയില്‍ ഒന്നാം സ്ഥാനത് റയല്‍ മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ പുതിയ റിക്രൂട്ട്മെന്റ് ജൂഡ് ബെല്ലിംഗ്ഹാം രണ്ട് ഗോളുകൾ നേടി സ്പാനിഷ് വമ്പന്മാര്ക്ക് മികച്ച ഒരു തിരിച്ച് നടത്തി കൊടുത്തു.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് വിരോചിതമായ തിരിച്ചുവരവ് റയല്‍ നടത്തിയത്.അല്മീരിയയെ 3-1 എന്ന സ്കോറിന് ആണ് റയല്‍ തോല്‍പ്പിച്ചത്.മൂന്നാം മിനുട്ടില്‍ തന്നെ സെർജിയോ അരിബാസ് ഒരു മികച്ച ഹെഡറിലൂടെ അല്മീരിയക്ക് ലീഡ് നേടി കൊടുത്തു.
/cdn.vox-cdn.com/uploads/chorus_image/image/72559620/1625606233.0.jpg)
എന്നാൽ മാഡ്രിഡ് ഈ സാഹചര്യത്തില്‍ വളരെ പെട്ടെന്ന് തന്നെ പ്രതികരിച്ചു.18-ാം മിനിറ്റിൽ ഫെഡറിക്കോ വാൽവെർഡെയുമായുള്ള മികച്ച വന്‍ ഓണ്‍ കളിയില്‍ ക്ലോസ് റേഞ്ചിൽ നിന്ന് ബെല്ലിംഗ്ഹാം റയലിന് സമനില ഗോള്‍ നേടി കൊടുത്തു.60-ാം മിനിറ്റിൽ, ബെല്ലിംഗ്ഹാമിനു അടുത്ത ഗോള്‍ നേടാന്‍ ടോണി ക്രൂസ് സഹായിച്ചു.വിനീഷ്യസ് ജൂനിയർ 73-ാം മിനിറ്റിൽ ഉജ്ജ്വലമായ ഡിപ്പിംഗ് സ്ട്രൈക്കിലൂടെ മാഡ്രിഡിന്റെ ലീഡ് ഇരട്ടിയാക്കി.ഇതോടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടി മാഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.