സൂപ്പര്‍ ഫോഡന് ; ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ഏക ഗോളില്‍ വിജയം
പുതിയ പ്രീമിയർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 1-0 ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു.ട്രെബിള്‍ നേടിയതിനു ശേഷം ആദ്യത്തെ ഹോം മത്സരം ആയിരുന്നു ഇന്നലെ നടന്നത്.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് ട്രോഫികളെല്ലാം ഇന്നലെ കിക്കോഫിന് മുമ്പ് പിച്ചിൽ പ്രദർശിപ്പിച്ചിരുന്നു.

പരിക്കേറ്റ കെവിൻ ഡി ബ്രൂയ്നിന്റെ സ്ഥാനത്ത് പെപ് ഗ്വാർഡിയോള ഫിൽ ഫോഡനെ തിരഞ്ഞെടുത്തു.സിറ്റിക്ക് വേണ്ടി പിച്ചില്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാനുള്ള ദൗത്യം ആയിരുന്നു അദ്ദേഹത്തിന്റെത്.മികച്ച രീതിയില്‍ ആ റോള്‍ നിറവേറ്റിയ ഇംഗ്ലീഷ് താരം ആണ് മാൻ ഓഫ് ദ മാച്ച്.മത്സരത്തിലെ ഏക ഗോള്‍ നേടിയ ജൂലിയന്‍ അല്വാറസിന് വേണ്ടി അവസരം സൃഷ്ട്ടിച്ചതും ഫോഡന് തന്നെ ആയിരുന്നു.രണ്ടാം പകുതിയിൽ ന്യൂകാസിൽ കൂടുതല്‍ മികച്ച രീതിയില്‍ കളിച്ചു എങ്കിലും സിറ്റി അവരുടെ എല്ലാ നീക്കങ്ങളെയും നിര്‍വീര്യമാക്കി.പ്രീമിയര്‍ ലീഗിലെ രണ്ടാം ജയത്തോടെ പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി ഇപ്പോള്‍.