ഇറ്റലിയുടെ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ലൂസിയാനോ സ്പല്ലേറ്റിയെ നിയമിച്ചു
ഓഗസ്റ്റ് 13 ന് രാജിവച്ച റോബർട്ടോ മാൻസിനിക്ക് പകരമായി ലൂസിയാനോ സ്പല്ലേറ്റി ഇറ്റലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനാകുമെന്ന് ഇറ്റാലിയന്‍ ഫുട്ബോൾ ഫെഡറേഷൻ വെള്ളിയാഴ്ച അറിയിച്ചു.64 കാരനായ സ്പല്ലേറ്റി, കഴിഞ്ഞ സീസണിൽ നാപ്പോളിയെ 33 വർഷത്തിനിടയിലെ ആദ്യ സീരി എ കിരീടത്തിലേക്ക് നയിച്ചിരുന്നു.യുവേഫയുടെ ബെസ്റ്റ് മാനേജര്‍ അവാര്‍ഡിന് ഫൈനല്‍ ത്രീയില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.

നാപോളിയെ കൂടാതെ ലൂസിയാനോ സ്പല്ലേറ്റി എഎസ് റോമ, ഇന്റർ മിലാന് , റഷ്യൻ ക്ലബ് സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവര്‍ക്ക് വേണ്ടിയും സേവനം ചെയ്തിട്ടുണ്ട്.മെയ് മാസത്തിൽ നാപ്പോളിയില്‍ നിന്ന് കൂടുമാറിയ അദ്ദേഹം ഇനി കുറച്ച് വിശ്രമം വേണമെന്ന് ക്ലബ് മാനേജ്മെന്റിനോട് അഭ്യര്‍ഥിച്ചിരുന്നു.നപോളിയുടെ നിലവിലെ മാനേജര്‍ മുന്‍ ഫ്രഞ്ച് താരം റൂഡി ഗാര്‍ഷ്യ ആയിരുന്നു.സ്പല്ലെറ്റി സെപ്റ്റംബർ 1 മുതൽ ചുമതലയേൽക്കുമെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ അവരുടെ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്.