തള്ളവിരലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് ദേവദത്ത് പടിക്കൽ നാലഴ്ച്ചയോളം പിച്ചിനു പുറത്ത് ഇരിക്കും
ഇന്ത്യൻ ഓപ്പണർ ദേവദത്ത് പടിക്കൽ വ്യാഴാഴ്ച തന്റെ തള്ളവിരലിന് പരിക്കേറ്റതിനാൽ മൂന്നോ നാലോ ആഴ്ചകളിലേക്ക് കളിക്കില്ലെന്ന് സ്ഥിരീകരിച്ചു. 2021ൽ ഇന്ത്യക്കായി രണ്ട് ടി20 മത്സരങ്ങൾ കളിച്ച പടിക്കലിന് ദിയോധർ ട്രോഫിക്കിടെയാണ് പരിക്കേറ്റത്.ഇതുമൂലം ഇപ്പോള്‍ താരത്തിനു കെഎസ്‌സിഎ ടി20 ട്രോഫിയിൽ പങ്കെടുക്കാന്‍ കഴിയില്ല.ഗുൽബർഗ മിസ്റ്റിക്‌സിന് വേണ്ടിയാണ് താരം കളിക്കാന്‍ ഇരുന്നത്.

വാര്‍ത്ത പുറത്തു വിട്ട താരം തന്‍റെ സര്‍ജറി പൂര്‍ത്തിയായി എന്നും ലോകത്തെ അറിയിച്ചു.ഇനി നാല് ആഴ്ച്ചക്കുള്ളില്‍ തന്നെ മാച്ച് ഫിറ്റ്‌നസ് നേടാന്‍ തനിക്ക് കഴിയും എന്നും താരം കൂട്ടിച്ചേര്‍ത്തു.കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് ആണ് മഹാരാജ ട്രോഫി. 2022-ൽ ആണ് ആദ്യമായി പരമ്പര നടക്കുന്നത്.ടീം ഗുൽബർഗ മിസ്റ്റിക്‌സ് ആദ്യ സീസണില്‍ തന്നെ ട്രോഫി നേടി കഴിവ് തെളിയിച്ചിരുന്നു.