ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ യുഎസ്എ കോച്ച് വ്ലാറ്റ്‌കോ അൻഡോനോവ്‌സ്‌കി രാജിവച്ചു
യുഎസ് വനിതാ ദേശീയ ടീമിന്റെ മാനേജർ സ്ഥാനത്ത് നിന്ന് വ്ലാറ്റ്‌കോ അൻഡോനോവ്‌സ്‌കി സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്.അൻഡോനോവ്‌സ്‌കിയുടെ പുറത്താകൽ സ്ഥിരീകരിക്കുന്ന യുഎസ് സോക്കർ ഫെഡറേഷന്റെ പ്രഖ്യാപനം ഇന്ന് ഉണ്ടാകും.നിലവിലെ അസിസ്റ്റന്റ് കോച്ച് ട്വില കിൽഗോറിനെ സെപ്തംബർ 21, 24 തീയതികളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ഇടക്കാല പരിശീലകനായി നിയമിച്ചേക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
( നിലവിലെ അസിസ്റ്റന്റ് കോച്ച് ട്വില കിൽഗോർ )
2023 ലെ വനിതാ ലോകകപ്പിൽ യുഎസ് ടീം 16-ാം റൗണ്ടിൽ സ്വീഡനോട് പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ഫിനിഷും ഇതിനു കാരണം ആണ്.അതില്‍ നിന്നാണ് ഇതിനെല്ലാം ആരംഭം കുറിച്ചത്.യുഎസുമായുള്ള അദ്ദേഹത്തിന്റെ ഓവറോള്‍ റെക്കോർഡ് മികച്ചത് ആയിരുന്നു എങ്കിലും പ്രധാന ടൂർണമെന്റുകളില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വളരെ മോശം ആണ്.രണ്ട് തവണ ലോകകപ്പ് നേടിയ മാനേജർ ജിൽ എല്ലിസിന്റെ രാജിയെത്തുടർന്ന് 46 കാരനായ അൻഡോനോവ്സ്കിയെ 2019 ൽ ആണ് യുഎസ് സോക്കർ നിയമിച്ചത്.അമേരിക്കന്‍ വനിത ടീം ആയ കൻസാസ് സിറ്റി കറന്റിൽ മാനേജർ ജോലിക്ക് വേണ്ടി അവിടുത്തെ മാനെജ്മെന്റ് നിലവില്‍ അൻഡോനോവ്സ്കിയെ കണ്ടതായും റിപ്പോര്‍ട്ട് ഉണ്ട്.