യുവേഫ കപ്പില്‍ സിറ്റി – സെവിയ്യ പോരാട്ടം
ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയും യൂറോപ്പ ജേതാക്കള്‍ ആയ സേവിയ്യയും ഇന്ന് യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഏറ്റുമുട്ടിയേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് കാരീസ്കാകിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.
നിലവില്‍ സിറ്റി പീക്ക് ഫോമില്‍ ആണ് ഉള്ളത്.ടീമില്‍ നിന്ന് മാഹ്റെസ്,ഗുണ്ടോഗന്‍ എന്നിവര്‍ പോയതിനു ശേഷം പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം നേടാന്‍ അവര്‍ക്ക് ആയി.ഇന്നത്തെ മത്സരത്തിലും ബെന്‍ളിക്കെതിരെ ഇറക്കിയ സ്ക്വാഡിനെ തന്നെ ആയിരിക്കും പെപ്പ് ഉപയോഗിക്കാന്‍ പോകുന്നത്.സ്ട്രൈക്കര്‍ക്ക് പിന്നില്‍ കളിക്കുന്ന ഒരു ഫാള്‍സ് നൈന്‍ ആയി അല്‍വാറസ് കളിക്കുന്നത് ആണ് പെപ്പിന്റെ ഇപ്പോഴത്തെ തന്ത്രം.കഴിഞ്ഞ സീസണില്‍ ഫോര്‍വേഡ് റോളുകളില്‍ പോലും മിഡ്ഫീല്‍ഡര്‍മാരെ ഉപയോഗിച്ചിരുന്ന പെപ്പ് ഇപ്പോള്‍ തലതിരിച്ചാണ് ചിന്തിക്കുന്നത്.ലാലിഗ ആദ്യ മത്സരത്തില്‍ തന്നെ വലന്‍സിയക്കെതിരെ പരാജയപ്പെട്ട സെവിയ്യ പ്രതീക്ഷിച്ച തുടക്കം അല്ല കാഴ്ചവെച്ചിരിക്കുന്നത്.ഇന്നത്തെ മത്സരത്തില്‍ കരുത്തര്‍ ആയ സിറ്റിക്ക് മൂക്കുകയര്‍ ഇടാന്‍ അവര്‍ക്ക് കഴിയുമോ എന്നത് കാത്തിരുന്നു കാണണം.