വാറിനെതിരെ പൊട്ടിത്തെറിച്ച് വോൾവ്സ് മാനേജര്‍ ഗാരി ഒ നീൽ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ 1-0 ന് തോറ്റതിന്റെ നിരാശയില്‍ ആണ് വൂള്‍വ്സ് മാനേജര്‍ ഗാരി ഒ നീൽ.എന്നാല്‍ ഫുട്ബോള്‍ വാറിന്റെ തെറ്റായ തീരുമാനം ആണ് തങ്ങള്‍ക്ക് തിരിച്ചടിയായത് എന്ന് അദ്ദേഹം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.എക്സ്ട്രാ ടൈമില്‍ ആയിരുന്നു വൂള്‍വ്സ് താരങ്ങളുടെ പെനാല്‍റ്റി അപ്പീല്‍ വാര് തള്ളികളഞ്ഞത്.
“അത് ഒരു പെനാല്‍ട്ടി ആയിരുന്നു എന്നതില്‍ എനിക്ക് ഒരു തരി പോലും സംശയം ഇല്ല.കീപ്പർ ഞങ്ങളുടെ താരത്തിന്റെ തല ഇടിച്ച് തെറിപ്പിക്കും എന്ന് തോന്നി.എന്നിട്ടും വാര് പെനാല്‍റ്റി അവസരം നല്‍കാത്തത് എന്ത് ന്യായം കണ്ടിട്ടാണ് എന്ന് എനിക്ക് അറിയുന്നില്ല.ഈ ഒരു തീരുമാനം ദൗര്‍ഭാഗ്യകരം ആണ് എങ്കിലും താരങ്ങള്‍ മികച്ച ഫുട്ബോള്‍ ആണ് കളിച്ചത്.ഓള്‍ഡ് ട്രാഫോര്‍ഡില്‍ വന്നു യുണൈറ്റഡ് ടീമിനെ നല്ല പോലെ വിറപ്പിച്ച ശേഷമാണ് ഞങ്ങള്‍ മടങ്ങുന്നത് എന്നത് എനിക്ക് അഭിമാനം പകരുന്നു.” മാധ്യമങ്ങളോട് ഗാരി ഒ നീൽ പറഞ്ഞു.