സാവിക്ക് തലവേദനയായി ലാലിഗ റഫറിമാര്‍
എഫ്‌സി ബാഴ്‌സലോണ ഹെഡ് കോച്ച് സാവി ഹെർണാണ്ടസ് ഞായറാഴ്ച ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തനിക്ക് റെഡ് കാര്‍ഡ് നല്‍കിയ റഫറിയുടെ പ്രവര്‍ത്തിയെ ശക്തമായ രീതിയില്‍ ആക്ഷേപ്പിച്ചു.റഫറിയുടെ മേലുള്ള ഈര്‍ഷ്യം ബാഴ്സ താരമായ ഫ്രെങ്കി ഡി യോങ്ങും മത്സരത്തിനു ശേഷം അറിയിച്ചു.മത്സരത്തില്‍ സാവിക്ക് പുറമേ വിങ്ങര്‍ റഫീഞ്ഞക്കും റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.

“ഞങ്ങളുടെ താരങ്ങളെ അവര്‍ ധാരാളം ഫൗള്‍ ചെയ്യുന്നു.ഇത് പറഞ്ഞതിനാണ് അദ്ദേഹം എന്നെ പുറത്താക്കിയത്.കഴിഞ്ഞ ദിവസം ഞങ്ങൾ റഫറിമാരുമായി ഒരു മീറ്റിംഗ് നടത്തി, അവർ നിയന്ത്രണങ്ങളിൽ നടപ്പിലാക്കാൻ പോകുന്ന ആദ്യത്തെ മാറ്റങ്ങളിലൊന്ന് പരിശീലകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും എന്നാണു.ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് നേരെ തിരിച്ചും.ഇത് പോലെ വരുന്ന അവസരങ്ങളില്‍ ഞാന്‍ ഇനിയും ഒച്ച ഉയര്‍ത്തും.” മത്സരത്തിനു ശേഷം അദ്ദേഹം ഡാസ്നോട് പറഞ്ഞു. ഇത് കൂടാതെ പെനാല്‍റ്റി ഗാവിയുടെ ഹാന്‍ഡ് ബോള്‍ മൂലമാണ് തരാത്തത് എന്ന തീരുമാനവും അങ്ങേയറ്റം മോശം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.