ലാലിഗയില്‍ ഇന്നലെ വിജയം നേടി റയല്‍ ബെറ്റിസ്, ഒസാസുന ടീമുകള്‍
വിയാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് റയല്‍ ബെറ്റിസ് ലാലിഗയില്‍ മികച്ച തുടക്കം കുറിച്ചു.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ആണ് ബെറ്റിസ് വിജയം നേടിയത്.20 ആം മിനുട്ടില്‍ അയോസ് പെരെസ് നേടിയ ഗോളിലൂടെ ബെറ്റിസ് ലീഡ് നേടി.എന്നാല്‍ വിയാറയലിന് വേണ്ടി ജോര്‍ഗ് കുയെന്‍ങ്ക സമനില ഗോളോടെ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.

മത്സരം സമനിലയിലേക്ക് പോകും എന്ന് തോന്നിച്ചപ്പോള്‍ ആണ് 95 ആം മിനുട്ടില്‍ ബ്രസീലിയന്‍ ഫോര്‍വേഡ് ആയ വില്യന്‍ ജോസിന്‍റെ ഗോളിന്‍റെ പിറവി.അതോടെ ബെറ്റിസ് വളരെ വിലപ്പെട്ട മൂന്നു പോയിന്റ് നേടി എടുത്തു.ലാലിഗയില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സെല്‍റ്റ വിഗോയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് ഒസാസുന ലാലിഗയില്‍ ഒരു മികച്ച തുടക്കം കുറിച്ചു.24 മിനുട്ടില്‍ റൂബന്‍ ഗാര്‍സിയയും , 74 മിനുട്ടില്‍ മോ ഗോമസും ആണ് ഒസാസുനക്ക് വേണ്ടി വിജയ ഗോളുകള്‍ നേടിയത്.