ടോട്ടന്‍ഹാമിന് സമനില കുരുക്ക് ; അരഞ്ഞേറ്റ മത്സരം പൊളിച്ചടുക്കി ജെയിംസ് മാഡിസൺ
ഞായറാഴ്ച ബ്രെന്റ്‌ഫോർഡിൽ നടന്ന ആദ്യ മത്സരത്തിൽ സമനില നേടാനേ ടോട്ടന്‍ഹാമിന് കഴിഞ്ഞുള്ളു.ഇരു ടീമുകളും ഈരണ്ടു ഗോളുകള്‍ നേടിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ ആണ് എല്ലാ ഗോളുകളും പിറന്നത്.ക്യാപ്റ്റൻ കെയ്‌നിന്റെ പത്താം നമ്പർ കുപ്പായം ഇട്ട പുതിയ സൈനിംഗ് ജെയിംസ് മാഡിസൺ മികച്ച അരഞ്ഞേറ്റ മത്സരം ആണ് കാഴ്ച്ചവെച്ചത്.

മാഡിസന്‍ ആണ് രണ്ടു അസിസ്റ്റുകള്‍ ടോട്ടന്‍ഹാമിന് സമ്മാനിച്ചത്.11-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയിലൂടെ ആണ് ടോട്ടന്‍ഹാം ലീഡ് നേടിയത്.15 മിനിറ്റിനുശേഷം പെനാൽറ്റിയിലൂടെ ബ്രയാൻ എംബ്യൂമോ ടോട്ടന്‍ഹാം വലയിലേക്ക് നിറയൊഴിച്ചു.ഒന്‍പതു മിനുട്ടിന് ശേഷം യോനെ വിസ്സയുടെ മറ്റൊരു ഗോളിലൂടെ ടോട്ടന്‍ഹാമിനെ പിന്നിലാക്കി കൊണ്ട് ബ്രെന്‍റ്ഫോര്‍ഡ് മുന്നില്‍ എത്തി എങ്കിലും ഹാഫ് ടൈമിനു തൊട്ടു മുന്‍പേ എമേഴ്‌സൺ റോയൽ നേടിയ ഗോള്‍ അവര്‍ക്ക് വിലപ്പെട്ട ഒരു പോയിന്റ് നേടി കൊടുത്തു.പുതിയ ക്യാപ്റ്റന്‍ ആയ സണ്‍ ഹ്യുങ്ങ് മിന്‍ ഇന്നലെ വളരെ മോശം പ്രകടനം ആണ് നടത്തിയത്.75 ആം മിനുട്ടില്‍ താരത്തിനെ കോച്ച് ആംഗേ പോസ്‌റ്റെകോഗ്ലോ പിച്ചില്‍ നിന്നും പിന്‍വലിച്ചിരുന്നു.