ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വെസ്റ്റ് ഹാമിന്റെ ഡബിള്‍ ധമാക്ക !!!!
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വെയറിനെ സൈൻ ചെയ്യാൻ വെസ്റ്റ് ഹാം ഏകദേശം 30 മില്യൺ പൗണ്ടിന്റെ കരാറിന് സമ്മതിച്ചതായി റിപ്പോര്‍ട്ട്.താരം മെഡിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ഒഫീഷ്യല്‍ വാര്‍ത്ത പുറത്തു വിടാന്‍ ഇരിക്കുകയാണ് മാഞ്ചസ്റ്റര്‍.കഴിഞ്ഞ മാസം ആഴ്സണലിൽ ചേർന്ന മിഡ്ഫീൽഡർ ഡെക്ലാൻ റൈസിന് പകരക്കാരനായി വെസ്റ്റ് ഹാം സതാംപ്ടൺ മിഡ്ഫീൽഡർ ജെയിംസ് വാർഡ്-പ്രോസിനെ സൈന്‍ ചെയ്യുന്നതിലും കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.

റാഫേൽ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും തന്റെ ഫസ്റ്റ് ചോയിസ് സെന്റര്‍ ബാക്ക് ജോഡികള്‍ ആയി ടെന്‍ ഹാഗ് തിരെഞ്ഞെടുതതോടെ ഹാരിയുടെ ടീമിലെ സ്ഥാനം നഷ്ട്ടം ആയി.ഇത് കൂടാതെ കഴിഞ്ഞ മാസം ക്ലബ് ക്യാപ്റ്റനായി ബ്രൂണോ ഫെർണാണ്ടസിനെ നിയമിക്കുകയും കൂടി ചെയ്തതോടെ യുണൈറ്റഡില്‍ നിന്നും വിട പറയാന്‍ മഗ്വയര്‍ തീരുമാനിക്കുകയായിരുന്നു.സതാംട്ടന് താരമായ ജെയിംസ് വാർഡ്-പ്രോസിനെ 30 മില്യണ്‍ യൂറോക്ക് ആണ് വെസ്റ്റ് ഹാം സൈന്‍ ചെയ്യാന്‍ പോകുന്നത്.താരത്തിനെ വെസ്റ്റ് ഹാം സൈന്‍ ചെയ്തു എന്ന വാര്‍ത്ത പ്രമുഖ ട്രാന്‍സ്ഫര്‍ വാര്‍ത്ത സ്പെഷലിസ്റ്റ് ആയ ഫാബ്രിസിയോ റോമാനൊയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.