ഡെയ്വിഡ് വാഷിംഗ്ടന്റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ചെൽസി
ഫാബ്രിസിയോ റൊമാനോ പറയുന്നതനുസരിച്ച്, 15 മില്യൺ യൂറോയ്ക്ക് ഒപ്പം 5 മില്യൺ യൂറോ ആഡ്-ഓണുകൾക്ക് ഡെയ്വിഡ് വാഷിംഗ്ടണിന്റെ സൈനിംഗ് പൂർത്തിയാക്കാൻ ചെൽസി സാന്റോസുമായി ഒരു കരാറിലെത്തി.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ നീക്കം പൂര്‍ത്തിയാവേണ്ടതായിരുന്നു.എന്നാൽ എഎസ് മൊണാക്കോയിൽ നിന്നുള്ള ഓഫറുകള്‍ വന്നതിനാല്‍ സാന്റോസ് അല്പം സമയം എടുത്തതിനു ശേഷമാണ് ഡീല്‍ പൂര്‍ത്തിയാക്കിയത്.

തെക്കേ അമേരിക്കയിൽ നിന്ന് ഇതോടെ പതിനേഴോളം താരങ്ങളെ ചെല്‍സി സൈന്‍ ചെയ്തിട്ടുണ്ട്.ഈ ഒരു പ്ലാന്‍ ചെല്‍സി എന്തിനാണ് ചെയ്യുന്നത് എന്നത് ഇപ്പോഴും ആര്‍ക്കും പിടി കിട്ടിയിട്ടില്ല.എന്തെന്നാല്‍ പതിനേഴോളം താരങ്ങളില്‍ ആന്ദ്രേ സാന്റോസ് മാത്രമാണ് പ്രീ സീസണില്‍ തിളങ്ങിയത്.ചെല്‍സി ടീമില്‍ സബ് ഇരിക്കാന്‍ പോലും കഴിവും പ്രതിഭയും ഇല്ലാത്ത താരങ്ങള്‍ ആണ് മിക്കവരും.ആഞ്ചലോ ഗബ്രിയേൽ, ലെസ്ലി ഉഗോചുക്വു എന്നിവരെ പോലെ ഡീവിഡ് വാഷിംഗ്ടണെയും സ്ട്രാസ്ബർഗിലേക്ക് ലോണിൽ അയക്കുന്നത് ചെൽസിയുടെ പദ്ധതിയുടെ ഭാഗമാണ്.