വിറ്റോർ റോക്കിന്‍റെ വരവും കാത്തിരിക്കണ്ട ; ഈ സമ്മറില്‍ തന്നെ ഡീല്‍ പൂര്‍ത്തിയാക്കാന്‍ ബാഴ്സലോണ
എഫ്‌സി ബാഴ്‌സലോണ ഈ വേനൽക്കാലത്ത് വിറ്റോർ റോക്കിന്റെ വരവ് ഉറപ്പുനൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.വാര്‍ത്ത പുറത്തു വിട്ടത് ബാഴ്സലോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കായിക പത്രമായ മുണ്ടോ ഡിപോർട്ടീവോയാണ്. താരത്തിന്‍റെ സൈനിങ്ങ് ബാഴ്സലോണ പൂര്‍ത്തിയാക്കി എങ്കിലും 2024 ജനുവരി വരെ കാത്തിരിക്കാന്‍ ആയിരുന്നു ആദ്യം അവര്‍ തീരുമാനിച്ചത്.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആണ് ഈ ഓപ്ഷന്‍ അവര്‍ സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ സാഹചര്യം ആകെ മാറി മറഞ്ഞിരിക്കുന്നു.മെക്സിക്കന്‍ പ്രൈവറ്റ് ഇക്വ്റ്റി കമ്പനിയില്‍ നിന്നും വന്ന പണം മൂലം നിലവില്‍ ബാക്കി നില്‍ക്കുന്ന താരങ്ങളെ എല്ലാം റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സക്ക് കഴിഞ്ഞേക്കും.ഇത് കൂടാതെ സാലറി കാപ്പില്‍ 30 മില്യണ്‍ യൂറോയുടെ ഗാപ്പ് കൂടിയുണ്ട്.അതിനാല്‍ റോക്കിനെ കൊണ്ട് വരാന്‍ ആണ് ബാഴ്സലോണ ഉദ്ദേശിക്കുന്നത്.ബെര്‍ണാര്‍ഡോ സില്‍വ,നെയ്മര്‍ എന്നിവരെ സൈന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ബാഴ്സലോണ നിലവില്‍ പൂര്‍ണമായി ഉപേക്ഷിച്ച മട്ടാണ്.അതിനാല്‍ ഇപ്പോള്‍ അവരുടെ പൂര്‍ണ ശ്രദ്ധ വിറ്റര്‍ റോക്കിനെ കൊണ്ട് വരുന്നതില്‍ ആണ്.