ലിവർപൂളിന്റെ ട്രാൻസ്ഫർ ബിസിനസിനെക്കുറിച്ചുള്ള വിമർശനങ്ങളോട് വിർജിൽ വാൻ ഡൈക്ക് പ്രതികരിച്ചു
ഈ വേനൽക്കാല വിന്‍ഡോയില്‍ ലിവര്‍പൂള്‍ മാനെജ്മെന്റ് നടത്തിയ ബിസിനസില്‍ ആരാധകര്‍ക്ക് വലിയ ആശങ്കയുണ്ട്.എന്തെന്നാല്‍ ടീമില്‍ നിന്ന് പല സീനിയര്‍ താരങ്ങളും പോയി,എന്നാല്‍ അതിനനുസരിച്ച് പുതിയ താരങ്ങള്‍ ആരെയും കാണുന്നില്ല എന്നതാണ് ആരാധകര്‍ക്ക് ആശങ്ക ഉണര്‍ത്തുന്നത്.95 മില്യൺ പൗണ്ടിന് അലക്‌സിസ് മാക് അലിസ്റ്ററെയും ഡൊമിനിക് സോബോസ്‌ലായിയെയും ഇതുവരെ ലിവര്‍പൂള്‍ സൈന്‍ ചെയ്തിട്ടുണ്ട്.
“ടീമില്‍ ആരാധകര്‍ക്ക് സംശയം ഉണ്ട് എന്നത് എനിക്ക് നന്നായി അറിയാം.ധാരാളം കളിക്കാർ പോകുമ്പോൾ, നിങ്ങളുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പോകുമ്പോൾ മാനെജ്മെന്റ് ലക്ഷ്യം വെക്കുന്നത് എന്താണ് എന്ന് ഇപ്പോള്‍ പറയുക പ്രയാസം.എന്നാല്‍ ഞാന്‍ വളരെ അധികം പോസിറ്റീവ് ആയ ഒരു വ്യക്തിയാണ്.പ്രതിരോധത്തില്‍ ഇനിയും ആളെ വേണം എന്ന് എനിക്ക് തോന്നുന്നു.പക്ഷെ വിന്‍ഡോ അടക്കാന്‍ ഇനിയും സമയം ഉണ്ട്.ചുറ്റും കരുത്തുറ്റ ടീമുകള്‍ പലതും ഉണ്ട് എങ്കിലും ഈ സീസണില്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിയും എന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്ക് ഉണ്ട്.” ഇന്നലെ ഒരു അഭിമുഖത്തില്‍ വാന്‍ ഡൈക്ക് പറഞ്ഞു.