പുതിയ ക്ലബ് ക്യാപ്റ്റനായി റീസ് ജെയിംസിനെ ചെൽസി പ്രഖ്യാപ്പിച്ചു
സീസർ അസ്പിലിക്യൂറ്റയുടെ വിടവാങ്ങലിന് പിന്നാലെ ചെൽസിയുടെ പുതിയ ക്യാപ്റ്റനായി റീസ് ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടു.ചെൽസി അക്കാദമിയിൽ നിന്ന് കളിച്ച് വളര്‍ന്ന റീസ് ജെയിംസ് ആറ് വയസ്സ് മുതൽ ക്ലബ്ബിനൊപ്പം ഉണ്ട്.ചെൽസി മാനേജർ മൗറീഷ്യോ പൊച്ചെറ്റിനോയാണ് ജെയിംസിനെ നായകനാക്കാനുള്ള തീരുമാനം എടുത്തത്.
2019-ൽ സീനിയർ ടീമില്‍ ഇടം നേടിയ അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനവും ഇത് കൂടാതെ ഏതു സമ്മര്‍ദ നിമിഷത്തിലും അടി പതറാതെ കളിക്കുന്നതും അദ്ധേഹത്തെ മറ്റുള്ള ബ്ലൂസ് താരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു.”ചെല്‍സി ക്ലബിനോട് താരത്തിന്‍റെ ഇഷ്ട്ടം എല്ലാവര്‍ക്കും അറിയുന്നതാണ്.ഇത് കൂടാതെ ക്ലബിന്‍റെ ആംബാന്‍ഡ് വലിയ ബഹുമാനത്തോടെ ആണ് അദ്ദേഹം ഇടുന്നത്.നിലവില്‍ ക്ലബ്ബില്‍ അദ്ദേഹത്തിനെ മറികടന്നു ക്യാപ്റ്റന്‍ ആവാന്‍ പോന്ന താരങ്ങള്‍ ആരും തന്നെ ഇല്ല.”പോച്ചേട്ടീനോ ചെല്‍സി വെബ്സൈറ്റിലൂടെ വെളിപ്പെടുത്തി.