ബാഴ്‌സലോണ 180 മില്യൺ യൂറോ സാമ്പത്തിക ലിവർ ആക്റ്റിവേറ്റ് ചെയ്തു
സ്റ്റുഡിയോയിലെ 49% ഓഹരി 180 മില്യൺ യൂറോയുടെ ഭീമമായ തുകക്ക് ബാഴ്സലോണ വിറ്റു എന്ന് വാര്‍ത്ത പുറത്തു വിട്ട് ജെറാർഡ് റൊമേറോ.ഇത് ബാഴ്സയെ ലാലിഗ സാമ്പത്തിക നിയമത്തിന്‍റെ കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും.ബാക്കിയുള്ള താരങ്ങളെ ഇനി റെജിസ്റ്റര്‍ ചെയ്യാന്‍ ബാഴ്സലോണക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.ലാലിഗ ബാഴ്സയുടെ ഡീല്‍ വിശദമായി പരിശോധിച്ച് കഴിഞ്ഞു,അത് മുന്നോട്ട് പോകാനുള്ള സമ്മതം അവര്‍ നല്‍കി കഴിഞ്ഞു.

മെക്സിക്കോയിൽ നിന്നുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ട് മാനേജരായ മൗണ്ടൻ നാസ്കയിൽ നിന്നാണ് നിക്ഷേപം വരുന്നത്, അദ്ദേഹം ബാർസ സ്റ്റുഡിയോയിലെ മേൽപ്പറഞ്ഞ ഓഹരി വാങ്ങുകയും 180 ദശലക്ഷം യൂറോ ക്ലബ്ബിലേക്ക് ഇടുകയും ചെയ്യും, അതിൽ 30 ദശലക്ഷം യൂറോ ഈ വേനൽക്കാലത്ത് തന്നെ നൽകും.ഇത് കൂടാതെ ഡേമ്പലെ,കേസ്സി എന്നിവരെ വില്പന കൂടി പൂര്‍ത്തിയാക്കുമ്പോള്‍ ബാഴ്സക്ക് സാലറി കാപ്പില്‍ കുറച്ച് കൂടി സ്പേസ് ലഭിക്കും.അങ്ങനെ ആണെങ്കില്‍ പുതിയ സൈനിങ്ങുകള്‍ ഇനിയും ബാഴ്സ നടത്താന്‍ സാധ്യതയുണ്ട്.