കാൽമുട്ടിന് പരിക്കേറ്റ ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് ലഭിക്കില്ല
സീസണിന്റെ ആദ്യ ഭാഗത്തില്‍ ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിന്റെ സേവനം ചെൽസിക്ക് നഷ്ടമാകുമെന്ന് പ്രീമിയർ ലീഗ് ടീം ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ബുണ്ടസ്ലിഗ ടീമായ ആർബി ലെയ്പ്സിഗിൽ നിന്ന് കഴിഞ്ഞ മാസം ആറ് വർഷത്തെ കരാറിൽ എൻകുങ്കു ചെൽസിയിൽ ചേർന്നു, ഇതുവരെ ബ്ലൂസിനായി പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ മാത്രമേ താരം കളിച്ചിട്ടുള്ളൂ.

“എൻകുങ്കുവിന് കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്, ഇത് ഫോർവേഡ് താരത്തെ ദീർഘനാളത്തേക്ക് പിച്ചിനു പുറത്ത് ഇരുത്തും.ഇന്നലെ അദ്ദേഹം ഓപ്പറേഷന് വിധേയനായി, ഇപ്പോൾ ക്ലബ്ബിന്റെ മെഡിക്കൽ ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പഴയ പടി എത്താനുള്ള ലക്ഷ്യത്തില്‍ ആണ് താരം.”ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.2019 വേനൽക്കാല വിന്‍ഡോയില്‍ ആണ് താരം പിഎസ്ജിയില്‍ നിന്നും ആര്‍ബി ലെപ്സിഗിലേക്ക് പോയത്.രണ്ടുതവണ ഡിഎഫ്ബി-പോകൽ നേടുകയും കഴിഞ്ഞ രണ്ട് സീസണുകളിലായി എല്ലാ മത്സരങ്ങളിൽ നിന്നായി 58 ഗോളുകൾ നേടുകയും ചെയ്ത താരം വളരെ കാലം ചെല്‍സിയുടെ ട്രാന്‍സ്ഫര്‍ റഡാറില്‍ ഉണ്ടായിരുന്നു.