ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടുന്നു
ബലാത്സംഗ കേസില്‍ നിന്ന് രക്ഷ നേടിയ ബെഞ്ചമിൻ മെൻഡി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സാമ്പത്തിക നഷ്ടപരിഹാരം തേടാൻ ഒരുങ്ങുന്നു.കേസില്‍ നിന്ന് ഒഴിഞ്ഞ അഞ്ച് ദിവസത്തിന് ശേഷം, കഴിഞ്ഞ മാസം മെൻഡി രണ്ട് വർഷത്തെ കരാറിൽ ലിഗ് 1 സൈഡ് ലോറിയന്റിനായി ഒപ്പുവച്ചു.താരവും സിറ്റിയും തമ്മില്‍ ഉള്ള കരാര്‍ ഈ സമ്മര്‍ വിണ്ടോയോടെ പൂര്‍ത്തിയായി.
.jpg)
2017-ൽ ഫ്രഞ്ച് ലെഫ്റ്റ് ബാക്കിനെ 52 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് സിറ്റി സൈനിങ്ങ് പൂര്‍ത്തിയാക്കിയത്.2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിന്റെ ഭാഗമാകുന്നതിന് മുമ്പ് സിറ്റിയുമായുള്ള തന്റെ ആദ്യ സീസണിൽ മെൻഡി പ്രീമിയർ ലീഗും നേടി.2021 ഓഗസ്റ്റിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.അതിനു ശേഷം കേസില്‍ കുടങ്ങിയ താരം ഫുട്ബോള്‍ കളിച്ചിട്ടില്ല.ഈ കാലമത്രയും സിറ്റി താരത്തിന് നല്‍കാനുള്ള പണം ഒന്നും തന്നെ നല്‍കിയിട്ടില്ല.ഇത് സംബന്ധിച്ച് ഇരു കക്ഷികളും ഈ ആഴ്ച്ച ചര്‍ച്ച നടത്തിയിരുന്നു.താരത്തിനു നല്‍കാനുള്ള തുക എത്രയാണ് എന്നതിനെ കുറിച്ച് ഒരു വീക്ഷണഗതിയില്‍ എത്താന്‍ വളരെ പെട്ടെന്ന് തന്നെ പ്രയത്നിക്കും എന്ന് സിറ്റി മാനെജ്മെന്റ് വ്യക്തമാക്കി.