ലമൈന്‍ യമാല്‍ : മാധ്യമങ്ങളുടെ ” പുതിയ മെസ്സി ” !!!!!
ലോക ഫുട്ബോളില്‍ മെസ്സി എന്ന വിളിപേര് ലഭിക്കുന്നത് തികച്ചും സ്വാഭാവികം ആണ്.സല തന്റെ കരിയര്‍ പീക്കില്‍ എത്തിയപ്പോള്‍ അദ്ദേഹം അറിയപ്പെട്ടത് “ഈജിപ്ഷ്യന്‍ മെസ്സി ” എന്നായിരുന്നു,നിലവിലെ റയല്‍ താരമായ ആര്‍ദ ഗൂളര്‍ അറിയപ്പെട്ടിരുന്നത് “തുര്‍ക്കിഷ് മെസ്സി” എന്നായിരുന്നു.ഇതുപോലെ മികച്ച പ്ലേ മേക്കിങ്ങും അതുപോലെ ഗോള്‍ സ്കോര്‍ നേടാനും കഴിവുള്ള താരങ്ങള്‍ക്ക് മെസ്സി എന്ന വിളിപേര് ലഭിക്കുന്നത് സര്‍വ സാധാരണം ആണ്.ഇതില്‍ പലര്‍ക്കും ലഭിക്കുന്ന ഹൈപ്പിന് ഒത്തു ഉയരാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.അതിനാല്‍ ഒരു താരത്തിനെ ആളുകള്‍ മെസ്സിയുമായി താരതമ്യം ചെയ്യുകയാണ് എങ്കില്‍ സന്തോഷത്തിനെക്കാള്‍ പേടിയും ഉണ്ടാകും.അതുപോലെ എവിടെയും എത്താതെ പോയ മറ്റൊരു മെസ്സി ആയിരുന്നു ബോജന് കിര്‍ക്ക്.
ഇന്നലെയും മാധ്യമങ്ങളും ആരാധകരും ഒരു പുതിയ മെസ്സിയെ കണ്ടെത്തി.അത് മറ്റാരും അല്ല.ബാഴ്സയുടെ യുവ ലാമാസിയന്‍ താരമായ യമാല്‍ ആണ്.വെറും പതിനാറു വയസ്സുള്ള താരത്തിനെ കുറിച്ചാണ് ഇപ്പോള്‍ എല്ലാ ഫുട്ബോള്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹവും മെസ്സിയേയും കുറിച്ചുള്ള സാമ്യത തന്നെ ആണ് ഇതിലെ പ്രധാന ചര്‍ച്ചാവിഷയം.ഇത് കൂടാതെ താരം ഇടം കാലന് കൂടിയാണ് എന്ന് അറിഞ്ഞതോടെ ആരാധകരും ഹാപ്പി.!!!!. യമാലിന്റെ കരിയറില്‍ ഒരു വലിയ വഴിത്തിരിവ് ആണ് ഇന്നലെ സംഭവിച്ചത്.ഇന്നലത്തെ മത്സരത്തിനു മുന്‍പും ശേഷവും എന്ന് അറിയപ്പെടും യമാലിന്റെ കരിയര്‍.ഈ ലഭിക്കുന്ന മീഡിയ,ആരാധക ശ്രദ്ധ അദ്ദേഹം നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ല എങ്കില്‍ മൂന്നു വര്‍ഷം മുന്‍പ് ബാഴ്സ ടീമിലേക്ക് വന്ന യുവ താരമായ അന്‍സു ഫാട്ടിയുടെ അതേ വിധി തന്നെ ആയിരിക്കും യമാലിനും സംഭവിക്കാന്‍ പോകുന്നത്.യമാലിന് ആ വിധി വരാതെ ഇരിക്കട്ടെ.ഉസ്മാന് ഡേമ്പലെ ടീമില്‍ നിന്ന് പോയതോടെ ഈ സീസണില്‍ യമാലിനു കൂടുതല്‍ പ്ലേയിംഗ് ടൈം ലഭിക്കും.യുവ സ്പാനിഷ് താരമായ ലമൈന്‍ യമാല്‍ മുന്നില്‍ നില്ക്കുന്ന പ്രതിസന്ധിയെല്ലാം മറികടന്ന് തന്റെ ഹൈപ്പിന് ഒത്തു ഉയരുമോ എന്നത് അറിയണം എങ്കില്‍ അതിന് കാലത്തിനു മാത്രമേ പറയാന്‍ ആകു.