ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ഏകദിന ടീമിലേക്ക് ബോൾട്ടും ജെയിമിസണും തിരിച്ചെത്തി
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ന്യൂസിലൻഡിന്റെ ഏകദിന ടീമിലേക്ക് ട്രെന്റ് ബോൾട്ടും കൈൽ ജെയിമിസണും മടങ്ങിയെത്തിയതായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഒക്‌ടോബറില്‍ ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2023ലെ 50 ഓവർ ലോകകപ്പിന് മുമ്പുള്ള ന്യൂസിലൻഡിന്റെ അവസാന പരമ്പരയാണിത്.ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ ജൂണിൽ അക്കിലിസിലെ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തില്‍ ആണ്.
മാർക്ക് ചാപ്മാനും ജിമ്മി നീഷാമും തങ്ങളുടെ ആദ്യ കുട്ടികളുടെ ജനനത്തിനായി കാത്തിരിക്കുന്നതിനാൽ ഏകദിന പരമ്പരക്ക് ശേഷമുള്ള ടി20 മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.99 ഏകദിനങ്ങളിൽ കളിക്കുകയും ന്യൂസിലൻഡ് ഫൈനലിലെത്തിയ 50 ഓവർ ലോകകപ്പിന്റെ അവസാന രണ്ട് പതിപ്പുകളിലും ടീമിന്റെ ഭാഗമാകുകയും ചെയ്ത ബോൾട്ട്, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് അവസാന ഏകദിന മത്സരം കളിച്ചത്. നടുവേദനയിൽ നിന്ന് മോചിതനായ ജെയിമിസൺ 2022 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ല