അടുത്ത ഏകദിന ക്യാപ്റ്റന്‍ ; തീരുമാനം ഉടന്‍ എന്ന് വെളിപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്
അടുത്തിടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ തമീം ഇഖ്ബാലിന്റെ പിൻഗാമിയായി ഷാക്കിബ് അൽ ഹസനെ നിയമിക്കാനുള്ള തീരുമാനത്തില്‍ ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൽ ഹസൻ.എന്നാല്‍ അതിനു മുന്‍പ് ഷക്കിബിനു ഇതിനെ കുറിച്ച് വല്ല അഭിപ്രായം വലതും ഉണ്ടെങ്കില്‍ അത് തന്നെ അറിയിക്കണം എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
ഷെർ-ഇ-ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിൽ,അടുത്ത ക്യാപ്ടനെ തിരഞ്ഞെടുക്കാനുള്ള അധികാരം സഹപ്രവർത്തകർ നസ്മുൽ ഹസന് നല്‍കി കഴിഞ്ഞു.തമീം ഇഖ്ബാല്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ് എന്ന് വെളിപ്പെടുത്തി മൂന്നു ദിവസം കഴിഞ്ഞു.ഇതുവരെ ഷക്കിബുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ചര്‍ച്ച ഒന്നും നടത്തിയിട്ടില്ല.ഓഗസ്റ്റ് 30 മുതൽ പാക്കിസ്ഥാനും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിശ്ചയിച്ച സമയപരിധിയായ ഓഗസ്റ്റ് 12- നു മുന്‍പ് തന്നെ ബോര്‍ഡിനു തങ്ങളുടെ ക്യാപ്റ്റനെ കണ്ടെത്തേണ്ടത് ഉണ്ട്.ഷക്കിബിനെ കൂടാതെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് സാധ്യതയുള്ള സ്ഥാനാർത്ഥികൾ ലിറ്റൺ ദാസും മെഹിദി ഹസൻ മിറാസും ആണ്.