ഫവാദ് ആലം പാകിസ്ഥാൻ ക്രിക്കറ്റ് വിട്ട് അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുന്നു
15 വർഷത്തോളം നീണ്ട തന്റെ പാകിസ്ഥാൻ കരിയറിന് അന്ത്യം കുറിച്ചെന്നു അറിയിച്ച് ബാറ്റർ ഫവാദ് ആലം.കരിയറിലെ ബാക്കിയുള്ള കാലം താരം ഇനി അമേരിക്കയില്‍ ചിലവഴിക്കും. ഒക്ടോബറിൽ 37 വയസ്സ് തികയുന്ന ആലം, യുഎസ്എയുടെ ടി20 ടൂർണമെന്റായ മൈനർ ലീഗ് ക്രിക്കറ്റ് ടി20യിൽ ചിക്കാഗോ കിംഗ്സ്മാൻമാര്ക്ക് വേണ്ടിയാണ് കളിക്കാന്‍ പോകുന്നത്.

സമി അസ്ലം, ഹമ്മദ് അസം, സെയ്ഫ് ബദർ, മുഹമ്മദ് മൊഹ്സിൻ എന്നിങ്ങനെ അനേകം പാകിസ്ഥാന് താരങ്ങള്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണ്.ഡോമെസ്ട്ടിക്ക് ക്രിക്കറ്റില്‍ 55 റണ്‍സ് ആവറേജ് ഉള്ള താരത്തിന് പാക്ക് ടീം സിലക്റ്റര്മാരുടെ പക്കല്‍ നിന്നും പലപ്പോഴും അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്.2007-ൽ ആണ് താരം പാക്കിസ്ഥാനുവേണ്ടി ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്.2009 ലെ ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ ഒരു സെഞ്ച്വറി നേടിയ അദ്ദേഹത്തിനെ പിന്നെ ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുന്നത് 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ്.കഴിഞ്ഞ ടൂര്ണമേന്ടുകളില് ശ്രീലങ്ക,ഓസീസ് എന്നീ ടീമുകള്‍ക്കെതിരെ താരത്തിന്റെ പ്രകടനം മോശമായത്തോടെ ആ പ്രതീക്ഷയും താരത്തിനു നഷ്ട്ടം ആയി.