Cricket Cricket-International Top News

മൂന്നാം ടി20 : ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു, യശസ്വി ജയ്‌സ്വാളിന് ടി20 അരങ്ങേറ്റം

August 8, 2023

author:

മൂന്നാം ടി20 : ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു, യശസ്വി ജയ്‌സ്വാളിന് ടി20 അരങ്ങേറ്റം

ഇന്ത്യ വിൻഡീസ് മൂന്നാം ടി20 ഇന്ന് നടക്കും. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ആണ് ഉള്ളത്. ഇഷാൻ കിഷന് പകരം യശസ്വി ജയ്‌സ്വാളും രവി ബിഷ്‌ണോയിക്ക് പകരം കുൽദീപ് യാദവും ഇലവനിൽ ഇടംപിടിച്ചു. യശസ്വി ജയ്‌സ്വാളിൻറെ ടി20 അരങ്ങേറ്റമാണ് ഈ മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം അണ്ഡത്തിയ സഞ്ജു സാംസണും ടീമിൽ ഇടം നേടിയിട്ടുണ്ട്.

റോവ്മാൻ പവലിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20യിൽ രണ്ട് വിക്കറ്റിന് വിജയിച്ചിരുന്നു, ഇതോടെ ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ടീം ലീഡ് 2-0 ലേക്ക് ഉയർത്തി. ഇന്ന് ആഗസ്റ്റ് 8 ചൊവ്വാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരം ഇന്ത്യക്ക് നിർണായകമാണ്.

ഇന്ന് ജയിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ് അല്ലാത്തപക്ഷം അവർക്ക് പരമ്പര നഷ്ട്ടമാകും. ഇന്ത്യൻ സമയം എട്ട് മണിക്ക് മത്സരം ആരംഭിക്കും. നേരത്തെ ഇന്ത്യ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും വിജയിച്ചിരുന്നു.

 

ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ (ഇഷാൻ കിഷനുവേണ്ടി), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് (രവി ബിഷ്‌ണോയിക്ക് വേണ്ടി), അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ .

വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ) – ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ, റോവ്‌മാൻ പവൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റൺ ചേസ് (ജെയ്‌സൺ ഹോൾഡറിന് വേണ്ടി), അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ഒബേദ് മക്കോയ്.

Leave a comment